| Wednesday, 28th December 2022, 6:14 pm

നിവിന്‍ ഒരു ഫണ്‍ പ്രാങ്ക്സ്റ്റര്‍ ആണ്, കുട്ടികള്‍ ജോലി ചെയ്യുന്നത് പോലെയായിരുന്നു ഹേ ജൂഡിന്റെ ഷൂട്ടിങ് ലൊക്കേഷന്‍: തൃഷ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിവിന്‍ പോളിക്കൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് തൃഷ. നിവിന്‍ ഒരു ഫണ്‍ പ്രാങ്ക്സ്റ്ററാണെന്നും എല്ലാവരേയും ചിരിപ്പിച്ചുകൊണ്ടിരിക്കുമെന്നും തൃഷ പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിനു നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ മനസ് തുറന്നിരിക്കുന്നത്.

‘നിവിന്‍ ശരിക്കും പറഞ്ഞാല്‍ ഒരു ഫണ്‍ പ്രാങ്ക്സ്റ്റര്‍ ആണ്. നിവിന്റെ കൂടെ ഷൂട്ട് ചെയ്യുമ്പോള്‍ ശരിയ്ക്കും ഒരു ഹോളിഡേ പോലെയാണ് ഫീല്‍ ചെയ്യാറ്. നിവിന്‍ എന്റെ വളരെ അടുത്ത സുഹൃത്താണ്. എനിക്ക് നിവിനെ വളരെ ഇഷ്ടമാണ്, നിവിന്‍ എപ്പോഴും എല്ലാവരെയും ചിരിപ്പിച്ച് കൊണ്ടിരിക്കും.

ഹേ ജൂഡിന്റെ ഷൂട്ട് മുഴുവനും ഗോവയിലായിരുന്നു, ആ സിനിമ ഒരു ഹോളിഡേ പാര്‍ട്ടി വര്‍ക്ക് മോഡിലാണ് ഷൂട്ട് ചെയ്തത്. നിവിന്റെ കൂടെ വര്‍ക്ക് ചെയ്ത സമയം ഞാന്‍ വളരെ എന്‍ജോയ് ചെയ്തിരുന്നു. ആ സിനിമ സത്യത്തില്‍ കൊറേ കുട്ടികള്‍ ഒന്നിച്ച് ജോലിചെയ്യുന്നത് പോലെ ആയിരുന്നു,’ തൃഷ പറഞ്ഞു,’ തൃഷ പറഞ്ഞു.

മോഹന്‍ലാലിനൊപ്പം റാം എന്ന ചിത്രത്തിന്റെ ഷൂട്ടിലുണ്ടായ അനുഭവങ്ങളും തൃഷ പങ്കുവെച്ചിരുന്നു. ‘മോഹന്‍ലാല്‍ സാറിന്റെ വലിയ ഫാനാണ് ഞാന്‍. ലാല്‍ സാര്‍ ഭയങ്കര ഫണ്‍ ആണ്. നല്ലൊരു ജെന്റില്‍ മാനാണ് അദ്ദേഹം. നടനെന്ന രീതിയിലും അദ്ദേഹം വളരെ നന്നായി വര്‍ക്ക് ചെയ്യുന്നുണ്ട്.

വെറുതെ തമാശ പറഞ്ഞ് ഒരിടത്ത് ഇരിക്കുമ്പോള്‍ പെട്ടെന്നാണ് അദ്ദേഹത്തെ നീണ്ട ഷോട്ടിന് വിളിക്കുക. പക്ഷെ അത് ചെയ്യുമ്പോള്‍ അത്രയും നേരം ഇരുന്ന മോഹന്‍ലാല്‍ സാര്‍ ആയിരിക്കില്ല. അഭിനയിക്കുമ്പോള്‍ പൂര്‍ണമായും അതില്‍ അദ്ദേഹത്തിന്റെ ഫോക്കസ് ഉണ്ടായിരിക്കും. അതാണ് മോഹന്‍ലാല്‍ സാറിന്റെ മാജിക്ക്.

ലാല്‍ സാറില്‍ എനിക്ക് തോന്നിയ ഒരു കാര്യം, അദ്ദേഹം എപ്പോഴും സന്തോഷത്തോടെയാണ് ഇരിക്കുക. എപ്പോഴും നല്ല മൂഡിലാണ് അദ്ദേഹത്തെ കാണാന്‍ കഴിയുക. മുഖത്ത് ഇതുവരെ ഒരു ചെറിയ ഇറിറ്റേഷന്‍ പോലും ഞാന്‍ കണ്ടിട്ടില്ല. ഭയങ്കര തമാശക്കാരനാണ് ലാല്‍ സാര്‍.

ജീത്തു ജോസഫിന്റെയും ലാല്‍ സാറിന്റെയും കോമ്പിനേഷന്‍ എല്ലാവര്‍ക്കും അറിയുന്നതാണ്. അവരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ കഴിയുന്നു എന്നതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്.

റാമിന്റെ പാര്‍ട്ട് വണ്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞു. അടുത്ത് തന്നെ റിലീസ് ചെയ്യും. പാര്‍ട്ട് 2 വിന്റെ പ്ലാനിങ്ങ് നടക്കുന്നുണ്ട്. അടുത്ത വര്‍ഷമായിരിക്കും ഷൂട്ടിങ്ങ് ആരംഭിക്കുക. കൊറോണ ആയത് കൊണ്ടാണ് അതെല്ലാം വൈകിയത്. ഒരു ഫോറിന്‍ ഷെഡ്യൂള്‍ കൂടെ കഴിഞ്ഞാല്‍ ആ സിനിമയുടെ ഷൂട്ടിങ് അവസാനിക്കും,” തൃഷ പറഞ്ഞു.

Content Highlight: trisha talks about nivin pauly

We use cookies to give you the best possible experience. Learn more