സൗത്ത് ഇന്ത്യന്‍ സിനിമയില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി നിറഞ്ഞുനില്‍ക്കുന്ന താരമാണ് തൃഷ കൃഷ്ണന്‍. തമിഴ് സിനിമയിലൂടെ അരങ്ങേറിയ തൃഷ തെലുങ്കിലും മലയാളത്തിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
ഇന്നും സൗത്ത് ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിയായി നിറഞ്ഞുനില്‍ക്കുന്ന തൃഷ അവസാനമായി അഭിനയിച്ച മലയാള ചിത്രമായിരുന്നു ഐഡന്റിറ്റി. ഐഡന്റിറ്റിക്കും മുമ്പ് നിവിന്‍ പോളി നായകനായ ഹേയ് ജൂഡ് എന്ന ചിത്രത്തില്‍ തൃഷ അഭിനയിച്ചിരുന്നു.
നിവിന്‍ പോളിയെ കുറിച്ചും ഹേയ് ജൂഡ് എന്ന ചിത്രത്തെ കുറിച്ചും സംസാരിക്കുകയാണ് തൃഷ. ഹേയ് ജൂഡ് എന്ന സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് തന്നെ നിവിന്‍ പോളിയെ അറിയാമെന്നും സൗത്ത് ഇന്ത്യയിലെ അവാര്‍ഡ് നൈറ്റുകളിലും സ്റ്റേജ് ഷോകളിലുമെല്ലാം കണ്ട് നിവിനുമായി തുടക്കം മുതലേ സൗഹൃദമുണ്ടെന്നും തൃഷ പറയുന്നു.
തമിഴ് നാട്ടിലും വലിയതോതില്‍ ചലനമുണ്ടാക്കിയ നിവിന്റെ പ്രേമം എന്ന സിനിമ കണ്ടിട്ടുണ്ടെന്നും ആ ചിത്രം തന്റെ ഫേവറിറ്റ് ആണെന്നും തൃഷ പറഞ്ഞു. തമിഴ് നാട്ടില്‍ നിവിന്‍ പോളിക്ക് ഒരുപാട് ആരാധകരുണ്ടെന്നും വളരെ ആസ്വദിച്ച് അഭിനയിച്ച സിനിമയായിരുന്നു ഹേയ് ജൂഡ് എന്നും തൃഷ കൂട്ടിച്ചേര്‍ത്തു.
‘ഹേയ് ജൂഡിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ നിവിന്‍ പോളിയെ അറിയാം. സൗത്ത് ഇന്ത്യയിലെ അവാര്‍ഡ് നൈറ്റുകളിലും സ്റ്റേജ് ഷോകളിലുമെല്ലാം എത്തുന്ന നിവിനുമായി തുടക്കം മുതലേ സൗഹൃദമുണ്ടായിരുന്നു.
തമിഴകത്തും വലിയതോതില്‍ ചലനമുണ്ടാക്കിയ നിവിന്റെ പ്രേമം സിനിമ കണ്ടിട്ടുണ്ട്. ആ സിനിമ എന്റെയും ഫേവറിറ്റാണ്. കോളിവുഡില്‍ നിവിന് ഒരുപാട് ഫാന്‍സ് ഉണ്ട്.
ചിത്രീകരണത്തിനൊപ്പം തന്നെ ഡയലോഗ് റെക്കോഡിങ്ങും നടത്തുന്ന രീതിയായിരുന്നു സംവിധായകന്‍ ശ്യാമപ്രസാദിന്റെത്. മലയാളത്തിലുള്ള ഉച്ചാരണം വലിയ പ്രശ്‌നമായിരുന്നു. നിവിനും കൂടെ അഭിനയിച്ച മറ്റുള്ളവരും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. വളരെ ആസ്വദിച്ച് അഭിനയിച്ച സിനിമയായിരുന്നു ഹേയ് ജൂഡ്. വലിയൊരു ടീം വര്‍ക്ക് അതിന് പിന്നിലുണ്ടായിരുന്നു,’ തൃഷ പറയുന്നു.
Content highlight: Trisha talks about Hey Jude movie and Nivin Pauly