ടൊവിനോയ്ക്കൊപ്പം തൃഷ; ഐഡന്റിറ്റി സെറ്റിൽ ജോയിൻ ചെയ്തു; വീഡിയോ
Film News
ടൊവിനോയ്ക്കൊപ്പം തൃഷ; ഐഡന്റിറ്റി സെറ്റിൽ ജോയിൻ ചെയ്തു; വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Dec 23, 11:11 am
Saturday, 23rd December 2023, 4:41 pm

ഐഡന്റിറ്റി സെറ്റിൽ ജോയിൻ ചെയ്ത് തൃഷ. ടോവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഐഡന്റിറ്റി എന്ന ചിത്രത്തിൽ തൃഷയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ലൊക്കേഷനിൽ തൃഷ വന്ന ദൃശ്യങ്ങൾ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ  പങ്കുവെച്ചിരിക്കുകയാണ് ടൊവിനോ തോമസ്.

ഷൂട്ടിങ്ങിന്റെ ബിഹൈൻഡ് ദി സീനാണ് വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഐഡന്റിറ്റി സിനിമയുടെ ലോകത്തേക്ക് തൃഷയെ വളരെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു എന്ന ക്യാപ്ഷനോടു കൂടിയാണ് ടൊവിനോ വീഡിയോ പങ്കുവെച്ചത്.

ഇപ്പോൾ ഒരുമിച്ചുള്ള ഒരു തകർപ്പൻ ആക്ഷൻ സെറ്റ് പൂർത്തിയാക്കുന്നു എന്നും കൂടുതൽ തീവ്രമായ ചിത്രീകരണങ്ങൾക്കായി സെറ്റിൽ പ്രവേശിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നും ഐഡന്റിറ്റി ലോഡിങ് എന്ന ഹാഷ്ടാഗും ടൊവിനോ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. തൃഷയുടെ കൂടെയുള്ള ടൊവിനോയുടെ ചിത്രങ്ങളും ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

View this post on Instagram

A post shared by Tovino⚡️Thomas (@tovinothomas)

ഫോറന്‍സിക് എന്ന ചിത്രത്തിന് ശേഷം അഖില്‍ പോള്‍- അനസ് ഖാന്‍, ടൊവിനോ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ഐഡന്റിറ്റി. ഐഡന്റിറ്റിയിൽ മഡോണയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാഗം മൂവീസിന്റെ ബാനറില്‍ സെഞ്ച്വറി കൊച്ചുമോന്‍, രാജു മംഗല്യത്ത് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. 2020 ല്‍ അഖില്‍ പോള്‍- അനസ് ഖാന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഫോറന്‍സിക് സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പെടുന്നതാണ്.

വിജയ് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോയാണ് തൃഷയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഡോ. ബിജു സംവിധാനം ചെയ്ത അദൃശ്യ ജാലകങ്ങളാണ് ടൊവിനോ തോമസിന്റെ പുറത്തിറങ്ങിയ പുതിയ ചിത്രം. ചിത്രത്തിൽ നിമിഷ സജയനും മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

Content Highlight: Trisha on Identity movie’s loaction set