| Tuesday, 28th April 2020, 12:36 pm

ജ്യോതികയുടെ വഴിയേ തൃഷയും; പരമപഥം വിളയാട്ട് ഡിജിറ്റല്‍ റിലീസ് നടത്തിയേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ് 19 മഹാമാരി സിനിമാ വ്യവസായത്തെ ആകെ തളര്‍ത്തി കളഞ്ഞിരിക്കുകയാണ്. നിരവധി സിനിമകളാണ് റിലീസ് നീട്ടിവെച്ചിരിക്കുന്നത്. എപ്പോള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാവുമെന്നോ തിയ്യേറ്ററുകള്‍ എപ്പോള്‍ തുറക്കാനാവുമെന്നോ എന്ന് പറയാനാവാത്ത അവസ്ഥയാണ്. ഈയൊരു ഘട്ടത്തിലാണ് പല സിനിമ നിര്‍മ്മാതാക്കളും ഡിജിറ്റല്‍ റിലീസ് എന്ന ആശയത്തിലേക്ക് എത്തിയിരിക്കുന്നത്.

ജ്യോതിക പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൊന്‍മകള്‍ വന്താല്‍ എന്ന ചിത്രം ഡിജിറ്റലായി റിലീസ് ചെയ്യുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ആദ്യം വന്നത്. അതിനെതിരെ തിയ്യേറ്റര്‍ ഉടമകളുടെ സംഘടന രംഗത്തെത്തിയെങ്കിലും നിര്‍മ്മാതാക്കളുടെ സംഘടന ഡിജിറ്റല്‍ റിലീസ് ആവാം എന്ന നിലപാടിലാണ്.

ജ്യോതിക ചിത്രത്തിന് പിന്നാലെ തൃഷ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമപഥം വിളയാട്ട് എന്ന ചിത്രവും ഡിജിറ്റല്‍ റിലീസ് നടത്തിയേക്കും എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പലപ്പോഴായി റിലീസ് മാറിപ്പോയ ചിത്രം ഈ സമയത്ത് ഡിജിറ്റല്‍ റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കളായ 24 അവര്‍ പ്രൊഡക്ഷന്‍ ആലോചിക്കുന്നത്.

ചിത്രത്തില്‍ ഡോക്ടറുടെ വേഷത്തിലാണ് തൃഷ എത്തുന്നത്. സംസ്ഥാനത്തെ വളരെ ജനപ്രീതിയുള്ള ഒരു രാഷ്ട്രീയ നേതാവിനെ ഡോക്ടര്‍ ചികിത്സിക്കാനെത്തുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥ.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more