സൗത്ത് ഇന്ത്യന്‍ സിനിമയില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി നിറഞ്ഞുനില്‍ക്കുന്ന താരമാണ് തൃഷ കൃഷ്ണന്‍. തമിഴ് സിനിമയിലൂടെ അരങ്ങേറിയ തൃഷ തെലുങ്കിലും മലയാളത്തിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇന്നും സൗത്ത് ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിയായി നിറഞ്ഞുനില്‍ക്കുന്ന തൃഷയും ഏറ്റവും പുതിയ ചിത്രമായ ഐഡന്റിറ്റി തിയേറ്ററുകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
ടൊവിനോ നായകനായ ചിത്രത്തില്‍ അലീഷ എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിച്ചത്. ഒരിടവേളക്ക് ശേഷം മലയാളത്തിലേക്കുള്ള തിരിച്ചുവരവ് തൃഷ ഗംഭീരമാക്കിയിട്ടുണ്ടെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ചിത്രത്തിലെ നായകനായ ടൊവിനോയെക്കുറിച്ച് സംസാരിക്കുകയാണ് തൃഷ. മലയാളസിനിമയുടെ ലക്കി സ്റ്റാറാണ് ടൊവിനോയെന്ന് തൃഷ പറഞ്ഞു.
ടൊവിനോയുടെ ഫിലിം സെലക്ഷന്‍ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും അയാളോടൊപ്പം വര്‍ക്ക് ചെയ്യാന്‍ ഇഷ്ടമാണെന്നും തൃഷ കൂട്ടിച്ചേര്‍ത്തു. ഓരോ സിനി തെരഞ്ഞെടുക്കുമ്പോഴും അത് പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് ചിന്തിക്കാതെ അതില്‍ എന്ത് വ്യത്യസ്തത കൊണ്ടുവരാമെന്നാണ് ടൊവിനോ ആലോചിക്കുന്നതെന്ന് തൃഷ പറഞ്ഞു.
ഓരോ സിനിമയും എങ്ങനെ വ്യത്യസ്തമാക്കാമെന്നും അതിലെ തന്റെ കഥാപാത്രത്തെ എങ്ങനെ വ്യത്യസ്തമാക്കാമെന്നുമാണ് ടൊവിനോ ചിന്തിക്കുന്നതെന്നും തൃഷ കൂട്ടിച്ചേര്‍ത്തു. ടൊവിനോയുടെ സിനിമാ സെലക്ഷന്‍ തന്നെ അത്തരം കാരണങ്ങള്‍ കൊണ്ട് അമ്പരപ്പിക്കുന്നതാണെന്ന് തൃഷ പറഞ്ഞു.
അയാളോടൊപ്പം വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും ഐഡന്റിറ്റിയിലൂടെ അത് സാധ്യമായെന്നും തൃഷ കൂട്ടിച്ചേര്‍ത്തു. ഐഡന്റിറ്റിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു തൃഷ.
‘ഐഡന്റിറ്റി എന്ന സിനിമയെപ്പറ്റി സംസാരിക്കുമ്പോള്‍ ഒഴിവാക്കാനാകാത്ത പേരാണ് ടൊവിനോയുടേത്. മലയാളസിനിമയുടെ ലക്കി സ്റ്റാറാണ് ടൊവിനോ. അയാളുടെ ഫിലിം സെലക്ഷന്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഓരോ സിനിമ തെരഞ്ഞെടുക്കുമ്പോഴും അതില്‍ ടൊവിനോ കാണിക്കുന്ന ശ്രദ്ധ എടുത്തുപറയേണ്ടതാണ്.
ഒരു കഥ വായിച്ചിട്ട് അത് പ്രേക്ഷകരിലേക്ക് എത്തുമോ ഇല്ലയോ എന്നതിനെക്കാള്‍ ടൊവിനോ ശ്രദ്ധിക്കുന്നത് മറ്റൊരു കാര്യമാണ്. ആ കഥയില്‍ എന്ത് വ്യത്യസ്തതയാണ് ഉള്ളത്, തനിക്ക് എന്താണ് വ്യത്യസ്തമായി ചെയ്യാന്‍ കഴിയുക എന്നിവക്കാണ് ടൊവിനോ ശ്രദ്ധ കൊടുക്കുന്നത്. ഇതെല്ലാം കൊണ്ടാണ് ടൊവിനോയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ ഞാന് ആഗ്രഹിച്ചത്. ഈ സിനിമയിലൂടെ അത് സാധിച്ചതില്‍ സന്തോഷം,’ തൃഷ പറഞ്ഞു.
Content Highlight: Trisha Krishnan says Tovino’s Film Selections wondering her