| Friday, 19th August 2022, 9:28 pm

രാഷ്ട്രീയ പ്രവേശനത്തിന് തൃഷയും; കോണ്‍ഗ്രസിലേക്കെന്ന് സൂചന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യന്‍ താരം തൃഷ രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയിലായിരിക്കും തൃഷ ചേരുന്നതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരത പര്യടനത്തിനിടയില്‍ തൃഷ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുമെന്നാണ് സൂചന.

നടന്‍ വിജയ്‌യില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് തൃഷ രാഷ്ടീയപ്രവേശനത്തിനൊരുങ്ങുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സമീപകാലത്തായി വിജയ് രാഷ്ട്രീയ പ്രവേശനം നടത്തൊനൊരുങ്ങുന്നു എന്ന ചര്‍ച്ചകള്‍ സജീവമാണ്.

മക്കള്‍ ഇയക്കം എന്ന പേരില്‍ വിജയ്‌യുടെ ആരാധകര്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിട്ടുണ്ട്. വിജയ്‌യുടെ ആശിര്‍വാദത്തോടെ തന്നെ രൂപീകരിച്ച പാര്‍ട്ടി കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിവിധ സ്ഥലങ്ങളില്‍ വിജയിക്കുകയും ചെയ്തിരുന്നു. ഇതിനിടക്കാണ് തൃഷയുടെ രാഷ്ട്രീയപ്രവേശനത്തിന്റെ വാര്‍ത്തകളും പുറത്ത് വരുന്നത്.

മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ സെല്‍വനാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന തൃഷയുടെ ചിത്രം. സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ വിക്രം, ഐശ്വര്യ റായ്, ജയം രവി, കാര്‍ത്തി, ഐശ്വര്യ ലക്ഷ്മി, തൃഷ, ജയറാം, പ്രകാശ് രാജ്, ശോഭിത ധൂലിപാല എന്നിങ്ങനെ വലിയ താരനിര തന്നെ എത്തുന്നുണ്ട്.

മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന റാമാണ് അണിയറയില്‍ പുരോഗമിക്കുന്ന തൃഷയുടെ മറ്റൊരു ചിത്രം.

Content Highlight: Trisha getting ready for political entry, Hint to Congress

We use cookies to give you the best possible experience. Learn more