| Saturday, 8th July 2023, 1:34 pm

ടൊവിനോ ചിത്രത്തിലേക്ക് തൃഷയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോ തോമസ് നായകനാവുന്ന ചിത്രം ഐഡന്റിറ്റിയിലേക്ക് തൃഷയുമെത്തുന്നു. ഫോറന്‍സിക് ടീം വീണ്ടുമെന്നിക്കുന്ന ചിത്രത്തിലേക്കാണ് തെന്നിന്ത്യന്‍ താരവും എത്തുന്നത്.

ഫോറന്‍സികിന് ശേഷം അഖില്‍ പോള്‍- അനസ് ഖാന്‍- ടൊവിനോ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഐഡന്റിറ്റിയില്‍ മഡോണ സെബാസ്റ്റിയനാണ് നായികയാവുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

രാഗം മൂവീസിന്റെ ബാനറില്‍ സെഞ്ച്വറി കൊച്ചുമോന്‍, രാജു മംഗല്യത്ത് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. 2020 ലാണ് ഫോറന്‍സിക് സൈക്കോളജിക്കല്‍ ത്രില്ലറായ ഫോറന്‍സിക് റിലീസ് ചെയ്തത്. 2023 സെപ്റ്റംബറോടെ ഐഡന്റിറ്റി റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന റാമിലും തൃഷ അഭിനയിക്കുന്നുണ്ട്. ഇന്ദ്രജിത്ത്, ലിയോണ ലിഷോയ്, ദുര്‍ഗ കൃഷ്ണ, ഇന്ദ്രജിത്ത്, സുരേഷ് മേനോന്‍, സിദ്ദിഖ്, ആദില്‍ ഹുസൈന്‍, ചന്തുനാഥ് തുടങ്ങിയവര്‍ റാമില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

അന്വേഷിപ്പിന്‍ കണ്ടെത്തും നടികര്‍ തിലകം, അജയന്റെ രണ്ടാം മോഷണം, വഴക്ക് എന്നീ ചിത്രങ്ങളാണ് ടൊവിനോയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.

Content Highlight: Trisha also joins Tovino Thomas in the lead role in the film Identity

We use cookies to give you the best possible experience. Learn more