തൃഷയെക്കുറിച്ച് മോശമായ രീതിയിൽ സംസാരിച്ച മൻസൂർ അലി ഖാന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. മൻസൂർ അലി ഖാന്റെ വെറുപ്പുളവാക്കുന്ന സംസാരത്തിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി തൃഷ. തന്നെക്കുറിച്ചുള്ള മൻസൂർ അലി ഖാന്റെ വാക്കുകളെ താൻ ശക്തമായി അപലപിക്കുന്നുവെന്നും ഇത്തരത്തിലുള്ള ആളുകൾ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും താരം തന്റെ എക്സ് പ്ലാറ്റ്ഫോമിലൂടെ പറഞ്ഞു.
‘മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ ഈ അടുത്താണ് എന്റെ ശ്രദ്ധയിൽ പെട്ടത്. ഞാൻ അതിനെ ശക്തമായി അപലപിക്കുന്നു. അത് സെക്സിസ്റ്റായ, അനാദരവുള്ള, സ്ത്രീവിരുദ്ധമായ, വെറുപ്പുളവാക്കുന്ന, മോശം മനോഭാവമുള്ള ഒരാളുടെ പ്രസ്താവനയാണ്.
അദ്ദേഹത്തിന് ആഗ്രഹിക്കാം, എന്നാൽ അദ്ദേഹത്തെപ്പോലെയുള്ള ഒരാളുമായി സ്‌ക്രീൻ സ്‌പെയ്‌സ് പങ്കിടാത്തതിൽ എനിക്കിപ്പോൾ സന്തോഷമുണ്ട്. ഇനിയുള്ള എന്റെ കരിയറിൽ അത് ഒരിക്കലും സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പാക്കും. അദ്ദേഹത്തെപ്പോലുള്ളവർ മനുഷ്യരാശിക്ക് തന്നെ അപമാനകരമാണ്’ എന്നാണ് തൃഷയുടെ പ്രതികരണം.
A recent video has come to my notice where Mr.Mansoor Ali Khan has spoken about me in a vile and disgusting manner.I strongly condemn this and find it sexist,disrespectful,misogynistic,repulsive and in bad taste.He can keep wishing but I am grateful never to have shared screen…
അടുത്തിടെ നൽകിയ വാർത്ത സമ്മേളത്തിലാണ് മൻസൂർ അലി ഖാൻ തൃഷയെക്കുറിച്ച് അപമാനകരമായ പരാമർശം നടത്തിയത്. മറ്റൊരു സിനിമയിൽ ഖുശ്ബുവിനെ കട്ടിലിലേക്ക് ഇടുന്ന പോലെ ചിത്രത്തിൽ തൃഷയെ ഇടാൻ പറ്റിയില്ലായെന്നും, 150 പടത്തിൽ താൻ ചെയ്ത റേപ് സീനുകൾ ലിയോയിൽ ഇല്ലായെന്നും മസൂർ അലി ഖാൻ പറഞ്ഞിരുന്നു.
വില്ലൻ കഥാപാത്രം ലോകേഷ് തന്നില്ലായെന്നും മൻസൂർ അലി ഖാൻ പറഞ്ഞു. ലിയോ സിനിമയുടെ വിജയത്തിൽ താനിത് പറയുമായിരുന്നെന്നും എന്നാൽ കലാപം നടത്താൻ ആഗ്രഹിക്കുന്ന ചിലരുണ്ടായിരുന്നുവെന്നതിനാൽ താൻ വെറുതെയിരിക്കുകയാണെന്നും മൻസൂർ അലി ഖാൻ പറഞ്ഞിരുന്നു.