| Wednesday, 18th October 2023, 3:14 pm

മുന്‍ ചിത്രങ്ങള്‍ പോലെയല്ല ലിയോ, എന്നാല്‍ ഒരു കാര്യം തീര്‍ച്ചയാണ്: വിജയ്‌ക്കൊപ്പമുള്ള കെമസ്ട്രിയെ പറ്റി തൃഷ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകേഷ് കനകരാജും വിജയ്‌യും ഒന്നിക്കുന്ന ലിയോക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രം റിലീസ് ചെയ്യാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. വിജയ്-തൃഷ കോമ്പോയും ലിയോയുടെ വമ്പന്‍ ഹൈപ്പിന് പിന്നിലുണ്ട്. പ്രേക്ഷകരുടെ പ്രിയ ജോഡി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്.

ലിയോ റിലീസിനൊരുങ്ങവേ വിജയ്‌യുമായി വീണ്ടും ഒന്നിക്കുന്നതിനെ പറ്റി തൃഷ സംസാരിക്കുന്ന വീഡിയോ വൈറലാവുകയാണ്. മുമ്പ് തങ്ങള്‍ ഒന്നിച്ച ചിത്രങ്ങളില്‍ നിന്നും ലിയോ വ്യത്യസ്തമാണെന്നും എന്നാല്‍ ആ കെമിസ്ട്രി അതുപോലെ തന്നെയുണ്ടാവുമെന്നും തൃഷ പറഞ്ഞു. ബിഹൈന്‍ഡ്വുഡ്‌സ് അവാര്‍ഡ് ചടങ്ങില്‍ സംസാരിക്കുന്ന വീഡിയോ ആണ് വീണ്ടും വൈറലാവുന്നത്.

’14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഞങ്ങള്‍ ഒന്നിക്കുകയാണ്. ഫാന്‍സും സുഹൃത്തുക്കളും കഴിഞ്ഞ ഒരു പത്ത് വര്‍ഷമായി ഇനി നിങ്ങള്‍ എന്നാണ് ഒന്നിച്ച് അഭിനയിക്കുക എന്ന് ചോദിക്കുന്നുണ്ട്. നാല് പടങ്ങളാണ് ഞങ്ങള്‍ ചെയ്തത്. ആ നാല് പടങ്ങള്‍ പോലെയല്ല ലിയോ. വ്യത്യസ്തമാണ്. എന്നാല്‍ ഒരു കാര്യം തീര്‍ച്ചയായും ഉണ്ടാകും, ആ കെമിസ്ട്രി,’ തൃഷ പറഞ്ഞു.

2008ല്‍ പുറത്ത് വന്ന കുരുവിയാണ് ഇരുവരും ഒടുവില്‍ ഒന്നിച്ച ചിത്രം. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

അതേസമയം ഒക്ടോബര്‍ 19ന് രാവിലെ നാല് മണിക്കാണ് കേരളത്തില്‍ ലിയോയുടെ പ്രദര്‍ശനം ആരംഭിക്കുന്നത്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ചിത്രത്തിനായി അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്നു. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്ണര്‍. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്. പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍

Content Highlight: Trisha about her chemistry with vijay

We use cookies to give you the best possible experience. Learn more