അഗര്‍ത്തല: പ്രായപൂര്‍ത്തിയാകാത്ത മുസ്‌ലിം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ആര്‍.എസ്.എസ് നേതാവ് അറസ്റ്റില്‍. ആര്‍.എസ്.എസ് നേതാവായ തപന്‍ ദേബ്‌നാഥിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
സെപാഹിജല ജില്ലയില്‍ ജൂലൈ 24നാണ് 16 കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ട്യൂഷന്‍ ക്ലാസ് കഴിഞ്ഞു മടങ്ങുകയായിരുന്നു പെണ്‍കുട്ടി.
മുസ്‌ലിം സമുദായത്തിലെ പെണ്‍കുട്ടിയായ 16 കാരിയെ ഹിന്ദുമതത്തിലേക്ക് മാറിയാല്‍ വിവാഹം കഴിക്കാമെന്ന് പ്രദേശത്തെ സുമന്‍ സര്‍ക്കാര്‍ എന്ന 23 കാരന്‍ വാഗ്ദാനം നല്‍കിയിരുന്നു.
ഇയാള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുത്തത് വിശ്വ ഹിന്ദു പരിഷത്തിന്റെ സംസ്ഥാന പ്രസിഡന്റ് ചന്ദ്ര ശേഖര്‍ കറും ദേബ്‌നാഥും ചേര്‍ന്നായിരുന്നു.
ചോദ്യം ചെയ്യലില്‍ സുമനും പെണ്‍കുട്ടിയ്ക്കും സഹോദരിയുടെ വീട്ടില്‍ അഭയം നല്‍കിയിരുന്നതായി ദേബ്‌നാഥ് സമ്മതിച്ചിട്ടുണ്ട്.
സംഭവത്തില്‍ അഞ്ചുപേരെ ഇതിനോടകം അറസ്റ്റ് ചെയ്തതായും ചിലരെ നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥനായ കൃഷ്‌ണേന്ദു ചക്രബര്‍ത്തി പ്രതികരിച്ചു.
അതേസമയം പെണ്‍കുട്ടിയെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Tripura RSS leader held in ‘minor abduction’ case