| Wednesday, 17th July 2013, 10:54 am

ഹിന്ദുമതം സ്വീകരിക്കാത്തതിന് മരുമകന്റെ തലവെട്ടിയ ആളെ കസ്റ്റഡിയില്‍ വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]അഗര്‍ത്തല: ഹിന്ദുമതം സ്വീകരിക്കാത്തതിന്റെ പേരില്‍  മരുമകന്റെ തലവെട്ടിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ക്രിസ്ത്യാനിയായ മരുമകന്‍ ഹിന്ദുമതം സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു 51 കാരനായ ഗോബിന്ദ ജമാത്തിയ 23 കാരനായ തപസ് ബിന്നിന്റെ തലവെട്ടിയത്. []

തുടര്‍ന്ന് ഒളിവിലായിരുന്ന ഗോബിന്ദയെ ത്രിപുരയിലെ തെളിമുര എന്ന സ്ഥലത്ത് വെച്ചാണ് പോലീസ്  അറസ്റ്റ് ചെയ്യുന്നത്. ഇയാളുടെ സഹായി കൃഷ്ണപദ ജമാതിയയെയും പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഈ മാസം 20ാം തിയ്യതി വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ത്രിപുര സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡിപ്പാര്‍ട്‌മെന്റിലെ ഉദ്യോഗസ്ഥനാണ് ഇയാള്‍.

ഇയാള്‍ക്കൊപ്പം മൂന്ന് പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗോബിന്ദയുടെ മകള്‍ ജെന്ദൂലിയുടെ ട്യൂഷന്‍ അധ്യാപകനായിരുന്നു  തപസ്. പിന്നീട് പ്രണയത്തിലായ ഇവര്‍ മൂന്ന് വര്‍ഷം മുമ്പാണ് വിവാഹിതരാകുന്നത്.

ഇവര്‍ക്ക് ഒരു വയസ്സുള്ള മകനുണ്ട്. ആദ്യം വിവാഹം അംഗീകരിക്കാതിരുന്ന പിതാവ് കുറച്ചുകാലമായി മതംമാറ്റത്തിന് നിര്‍ബന്ധം പിടിച്ചുവരികയായിരുന്നുവെന്ന് ജെന്ദൂലി പറഞ്ഞു.

മതം മാറി ഹിന്ദുമതം സ്വീകരിക്കാന്‍ തപസിന് താത്പര്യമുണ്ടായിരുന്നില്ല. തന്റെ പിതാവ് തപസിന്റെ ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷമാണ് കൊലപ്പെടുത്തിയത്. അയാള്‍ തങ്ങളേയും കൊലപ്പെടുത്തുമെന്നും ജെന്ദൂലി പോലീസിനോട് പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more