കൊല്‍ക്കത്ത: ദീര്‍ഘകാല ബി.ജെ.പി നേതാവും ത്രിപുരയിലെ സുര്‍മ മണ്ഡലത്തിലെ എം.എല്‍.എയുമായ ആഷിസ് ദാസ് ബി.ജെ.പി വിടുന്നതായി പ്രഖ്യാപിച്ചു. തല മൊട്ടയടിച്ചുകൊണ്ടാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്.
ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ദുഷ്പ്രവൃത്തികള്‍ക്കുള്ള പശ്ചാത്താപമാണ് എന്ന് പറഞ്ഞാണ് മുടിവെട്ടിയത്. കൊല്‍ക്കത്തയിലെ പ്രശസ്തമായ കാളിഘട്ട് ക്ഷേത്രത്തില്‍ ഒരു യജ്ഞം നടത്തുകയും ചെയ്തു.
ത്രിപുരയില്‍ ബി.ജെ.പി രാഷ്ട്രീയ അരാജകത്വം വളര്‍ത്തുകയാണെന്ന് ആരോപിച്ച അദ്ദേഹം സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്നും അതുകൊണ്ടാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ആഷിസ് ദാസ് പസ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പ്രശംസിക്കുകയും പ്രധാനമന്ത്രിസ്ഥാനത്തേക്ക് എത്താന്‍ അവര്‍ പ്രാപ്തയാണെന്നും പറഞ്ഞിരുന്നു.
ബി.ജെ.പി വിട്ട് ആഷിസ് തൃണമൂല്‍കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: Tripura MLA Shaves Head, Quits BJP After Pitching Mamata Banerjee For PM