| Wednesday, 3rd July 2019, 6:13 pm

കന്നുകാലിയെ മോഷ്ടിച്ചെന്നാരോപിച്ച് ത്രിപുരയില്‍ യുവാവിനെ അടിച്ചു കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഗര്‍ത്തല: ത്രിപുരയിലെ ധലായ് ജില്ലയില്‍ കന്നുകാലിയെ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ അടിച്ചു കൊന്നു. 36കാരനായ ബുധി കുമാര്‍ ആണ് കൊല്ലപ്പെട്ടതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ്  റിപ്പോര്‍ട്ട് ചെയ്തു.

അഗര്‍ത്തലയില്‍ നിന്ന് 147 കിലോമീറ്റര്‍ അകലെ ചൊവ്വാഴ്ച രാത്രിയാണ് പതിനൊന്നരയ്ക്കാണ് സംഭവം. മര്‍ദ്ദനമേറ്റ ബുധി കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ചയോടെ മരണപ്പെടുകയായിരുന്നു.

പൊലീസെത്തിയാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. കാലിത്തൊഴുത്തിനടുത്ത് വെച്ചാണ് നാട്ടുകര്‍ ബുധികുമാറിനെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചതെന്ന് പ്രദേശവാസികളെ ഉദ്ധരരിച്ച് പൊലീസ് പറഞ്ഞു.

യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം കേസെടുക്കുമെന്ന് റെഷ്യബാരി ഓഫീസര്‍ ഇന്‍ ചാര്‍ജ് പറഞ്ഞു.

We use cookies to give you the best possible experience. Learn more