കന്നുകാലിയെ മോഷ്ടിച്ചെന്നാരോപിച്ച് ത്രിപുരയില്‍ യുവാവിനെ അടിച്ചു കൊന്നു
ഡൂള്‍ന്യൂസ് ഡെസ്ക്
Wednesday, 3rd July 2019, 6:13 pm
അഗര്‍ത്തല: ത്രിപുരയിലെ ധലായ് ജില്ലയില്‍ കന്നുകാലിയെ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ അടിച്ചു കൊന്നു. 36കാരനായ ബുധി കുമാര്‍ ആണ് കൊല്ലപ്പെട്ടതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അഗര്‍ത്തലയില്‍ നിന്ന് 147 കിലോമീറ്റര്‍ അകലെ ചൊവ്വാഴ്ച രാത്രിയാണ് പതിനൊന്നരയ്ക്കാണ് സംഭവം. മര്‍ദ്ദനമേറ്റ ബുധി കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ചയോടെ മരണപ്പെടുകയായിരുന്നു.