| Thursday, 31st October 2019, 1:05 pm

സി.പി.ഐ.എം കേന്ദ്രകമ്മറ്റി അംഗത്തെ ആശുപത്രിയില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം കസ്റ്റഡിയിലേക്ക് മാറ്റി; അഴിമതിയെ കുറിച്ച് വിവരം തന്നത് മണിക് സര്‍ക്കാരാണെന്ന് ബി.ജെ.പി മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ ത്രിപുര പൊതുമരാമത്ത് വകുപ്പ് മന്ത്രിയും സി.പി.ഐ.എം കേന്ദ്രകമ്മറ്റി അംഗവുമായ ബാദല്‍ ചൗധരിയെ ചികിത്സ തേടിയിരുന്ന ആശുപത്രിയില്‍ നിന്ന് പൊലീസ് ബുധനാഴ്ച കസ്റ്റഡിയിലേക്ക് മാറ്റി. ബാദല്‍ ചൗധരി ചികിത്സ തേടിയിരുന്ന അഗര്‍ത്തലയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് പൊലീസ് വെസ്റ്റ് അഗര്‍ത്തല സറ്റേഷനിലേക്ക് മാറ്റിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തന്നെ പൊലീസ് പീഡിപ്പിച്ചെന്നും ഡോക്ടര്‍മാരുടെ കയ്യില്‍ നിന്നുള്ള ശരിയായ വിടുതല്‍ കത്ത് പോലും ഇല്ലാതെയാണ് നടപടികള്‍ സ്വീകരിച്ചതെന്ന് ബാദല്‍ ചൗധരി പറഞ്ഞു. ചൊവ്വാഴ്ച രാത്രി തന്നെ പല തവണ ബാദല്‍ ചൗധരിയെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം നടത്തിയെന്ന് ബാദല്‍ ചൗധരിയുടെ ഭാര്യം നമിത ഗോപെ പറഞ്ഞു. പൊലീസ് നടപടിയില്‍ സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ പ്രതിഷേധിച്ചു.

അതേ സമയം ബാദല്‍ ചൗദരി ഉള്‍പ്പെട്ട അഴിമതിയ കേസിനെ കുറിച്ച് വിവരം നല്‍കിയത് മുന്‍ മുഖ്യമന്ത്രിയും സി.പി.ഐ.എം നേതാവുമായ മണിക് സര്‍ക്കാരാണെന്ന് ത്രിപുര നിയമമന്ത്രി രത്തല്‍ ലാല്‍ പറഞ്ഞു. ഇടതുഭരണത്തില്‍ നടന്ന ഈ അഴിമതിയെ കുറിച്ച് മണിക് സര്‍ക്കാര്‍ ഇപ്പോഴത്തെ ഭരണസംവിധാനത്തെ രഹസ്യമായി അറിയിക്കുകയായിരുന്നുവെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നാണ് രത്തന്‍ലാലിന്റെ പ്രതികരണം. മന്ത്രിയുടെ വാക്കുകളോട് സി.പി.ഐ.എം നേതാക്കള്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more