പാലാ ഉപതെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥി സ്വന്തമാക്കിയപ്പോള്‍ ത്രിപുരയിലും തിരിച്ചു വരവിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കി സി.പി.ഐ.എം. ബദ്ധാര്‍ഘട്ട് നിയമസഭ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയാണ് വിജയിച്ചെങ്കിലും ഭൂരിപക്ഷം അത്ര കനത്തതല്ല. രണ്ടാം സ്ഥാനത്തെത്തിയ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി ബുള്‍തി ബിശ്വാസ് പരാജയപ്പെട്ടത് 5276 വോട്ടുകള്‍ക്ക് മാത്രമാണ്.
നിയമസഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പി വിജയത്തിന് ശേഷം വന്നിരുന്ന റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിരുന്നത് സംസ്ഥാനത്തുടനീളം പ്രാദേശിക നേതാക്കളും അണികളും സി.പി.ഐ.എമ്മിനെ കയ്യൊഴിഞ്ഞെന്നായിരുന്നു. എന്നാല്‍ അങ്ങനെയല്ല തിരിച്ചു വരാവുന്ന ദൂരത്തിലാണ് ഇപ്പോഴും സി.പി.ഐ.എം എന്ന കണക്കുകളാണ് ഇന്നലത്തെ ഉപതെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്.
ബി.ജെ.പി സ്ഥാനാര്‍ത്ഥി മിമി മജുംദാര്‍ 20,487 വോട്ടുകള്‍ നേടിയപ്പോള്‍ ബുള്‍തി ബിശ്വാസ് നേടിയത് 15,211 വോട്ടുകളാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 9015 വോട്ടുകള്‍ നേടി.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കേവലം 505 വോട്ടുകള്‍ മാത്രമാണ് കോണ്‍ഗ്രസ് മണ്ഡലത്തില്‍ നേടിയിരുന്നത്. 18 മടങ്ങ് വോട്ട് വര്‍ധിച്ചാണ് ഇക്കുറി 9105 വോട്ട് നേടിയത്.