അഗര്‍ത്തല: ത്രിപുര പൊലീസ് വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്ത തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സയോണി ഘോഷിന് ജാമ്യം. ഘോഷിന് 20,000 രൂപയുടെ ഉപാധികളോടെ ജാമ്യം അനുവദിച്ചതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ഘോഷിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു. സയോണി ഘോഷിന് ജാമ്യം അനുവദിച്ചതിന് തൃണമൂല്‍ കോണ്‍ഗ്രസ് കോടതിയോട് നന്ദി പറയുന്നതായി ടി.എം.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയും വക്താവുമായ കുനാല്‍ ഘോഷ് ട്വീറ്റില്‍ പറഞ്ഞു.
ശനിയാഴ്ച മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ ആശ്രം ചൗമുഹാനി പ്രദേശത്ത് സംഘടിപ്പിച്ച റാലി അലങ്കോലമാക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഈസ്റ്റ് അഗര്‍ത്തല പൊലീസ് കേസെടുത്തിരിക്കുന്നത്. ബി.ജെ.പി പ്രവര്‍ത്തകരെ വാഹനവുമായി ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
വധശ്രമത്തിനാണ് കേസെടുത്തിരുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റ് നടന്നിരുന്നു. പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് സയോനിയെ അറസ്റ്റ് ചെയ്തതെന്നും ഐ.പി.എസി 307, 153 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും വെസ്റ്റ് ത്രിപുര അഡീഷനല്‍ എസ്.പി(അര്‍ബന്‍) ബി.ജെ. റെഡ്ഡി പറഞ്ഞിരുന്നു. ജനങ്ങള്‍ക്കിടയില്‍ ശത്രുത പരത്തല്‍, വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സയോനിക്കെതിരെ ചുമത്തിയിരുന്നത്.
അതേസമയം, റാലി നടക്കുന്നതിനിടെ സയോനി ഘോഷ് വാഹനത്തിലിരുന്ന് മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോ സയോനി ഘോഷ് തന്നെ ട്വീറ്റ് ചെയ്തിരിന്നു. എന്നാല്‍ എങ്ങനെയാണ് ബി.ജെ.പി പ്രവര്‍ത്തകരെ ആക്രമിക്കാനോ കൊലപ്പെടുത്താനോ ശ്രമിച്ചതെന്ന കാര്യം പൊലീസ് വിശദീകരിച്ചിരുന്നില്ല.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Tripura court grants bail to Trinamool Youth Congress president Saayoni Ghosh