ത്രിപുര: ദേശീയ പൗരത്വ ബില്ലിന്റെ പേരിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ത്രിപുരയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രദ്യോത് ദേബ്ബര്‍മന്‍ രാജിവെച്ചു. പാര്‍ട്ടിയുടെ വടക്കുകിഴക്കന്‍
മേഖലയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ ല്യൂസിന്‍ഹോ ഫലേര്യോയുമായി ഉടക്കിയാണ് രാജി.
എന്‍.ആര്‍.സി ബില്‍ പുതുക്കണമെന്നാവശ്യപ്പെട്ട് പ്രദ്യോത് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെച്ചൊല്ലിയാണ് ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുക്കുന്നത്.
രാജിക്കത്തില്‍ ല്യൂസിന്‍ഹോ തന്നോട് ഒന്നുകില്‍ ഹര്‍ജി പിന്‍വലിക്കാനും അല്ലെങ്കില്‍ രാജിവെക്കാനും ആവശ്യപ്പെട്ടതായി പ്രദ്യോത് ആരോപിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ഒരു കൂടിക്കാഴ്ചയില്‍ പ്രദ്യോത് ല്യൂസിന്‍ഹോവിനോട് കയര്‍ത്ത് സംസാരിക്കുകയുമുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം നടന്ന ത്രിപുര നിയമസഭാതെരഞ്ഞെടുപ്പില്‍ രാജി ഭീഷണി മുഴക്കിയ പ്രദ്യോതിനെ അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അനുനയിപ്പിക്കുകയായിരുന്നു.