| Tuesday, 16th March 2021, 3:30 pm

'കേരളത്തിലെ ഫാസിസ്റ്റ് സര്‍ക്കാരിന്റെ കഥ കഴിയാറായി'; മലയാളികള്‍ ഇനി മോദിക്കൊപ്പം നില്‍ക്കണമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തിയതിന് പിന്നാലെ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍.

കേരളത്തിലെ ഫാസിസ്റ്റ് സര്‍ക്കാരിന്റെ കാലം കഴിഞ്ഞു. അക്രമവും കാപട്യവും ഇനി അവരെ സഹായിക്കില്ല എന്നായിരുന്നു ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞത്.

” കേരളത്തിലെ അസഹിഷ്ണുതയും അക്രമോത്സുകതയുമുള്ള ഫാസിസ്റ്റ് സര്‍ക്കാരിന്റെ കാലം കഴിഞ്ഞു. അക്രമവും കാപട്യവും ഇനി അവരെ സഹായിക്കില്ല. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായി ക്രാന്ത ദര്‍ശിയായ മോദിയുടെ നേതൃത്വത്തെ തെരഞ്ഞെടുക്കണം.

ഞാനിപ്പോള്‍ പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലുണ്ട്. കേരളം ഇക്കുറി വികസനത്തിന് വോട്ട് ചെയ്യും,” ബിപ്ലബ് കുമാര്‍ദേബ് പറഞ്ഞു.

ത്രിപുരയിലെ ജനങ്ങള്‍ കിട്ടിയ അവസരത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ചു. വ്യവസായം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലയില്‍ കേരളം ത്രിപുരയ്ക്ക് പിന്നിലാണെന്നും ബിപ്ലബ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ ബിപ്ലബ് കുമാര്‍ വാര്‍ത്താസമ്മേളനവും നടത്തിയിരുന്നു.

മോദിക്ക് വേണ്ടി വോട്ടു ചെയ്താല്‍ ഇരട്ട എഞ്ചിനുള്ള സര്‍ക്കാരുണ്ടാകും. ബംഗാളില്‍ ഒരുമിച്ച് നില്‍ക്കുന്ന സി.പി.ഐ.എമ്മും കോണ്‍ഗ്രസും ഇവിടെ എതിര്‍ ചേരിയിലാണ്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണച്ചവരാണ് ഇടതുപക്ഷമെന്നും ബിപ്ലബ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Tripura CM Biplab Kumar Deb in Kerala; Says Kerala will chose Modi Leadership

We use cookies to give you the best possible experience. Learn more