| Sunday, 29th April 2018, 1:41 pm

തൊഴിലിന് വേണ്ടി രാഷ്ട്രീയപാര്‍ട്ടികളുടെ പിന്നാലെ അലയാതെ പാന്‍ കട തുടങ്ങൂ: ബിപ്ലബ് കുമാര്‍ ദേവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തൊഴിലിന് വേണ്ടി രാഷ്ട്രീയപാര്‍ട്ടികളുടേയും നേതാക്കളുടേയും പിന്നാലെ പോകാതെ സ്വന്തമായി പാന്‍ കട തുടങ്ങാന്‍ ആഹ്വാനം ചെയ്ത് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവ്.

പ്രധാനമന്ത്രിയുടെ മുദ്രാ സ്‌കീമിന് കീഴിലുള്ള പദ്ധതി പ്രകാരമുള്ള തൊഴില്‍ കണ്ടെത്താനായിരുന്നു മുഖ്യമന്ത്രിയുടെ ആഹ്വാനം. ത്രിപുര വെറ്റിനറി കൗണ്‍സിലില്‍ നടത്തിയ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.


Dont Miss ദീപാ നിശാന്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കൊലവിളി; അവരുടെ ചോര വേണമെന്ന് ആവശ്യം: ശ്രമിച്ചുകൊണ്ടിരിക്കുമെന്ന മറുപടി നല്‍കി ബി.ജെ.പി പ്രവര്‍ത്തകന്‍


ഒരു സര്‍ക്കാര്‍ ജോലി കിട്ടാനായി യുവാക്കള്‍ വര്‍ഷങ്ങളോളം രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കളുടെ പിന്നാലെ അലയുകയാണ്. ജീവിതത്തിലെ നിര്‍ണായക സമയം പാഴാക്കാതെ പാന്‍ ഷോപ്പ് തുടങ്ങിയാല്‍ വര്‍ഷം 5 ലക്ഷം രൂപയുടെ ബാങ്ക് ബാലന്‍സ് ഉണ്ടാക്കാം. ബാങ്കില്‍ നിന്നും 75000 രൂപ വായ്പയെടുത്ത് കച്ചവടം തുടങ്ങിയാല്‍ 25000 രൂപ മാസം സമ്പാദിക്കാമെന്നും ബിപ്ലബ് കുമാര്‍ ദേവ് പറയുന്നു.

യുവാക്കള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ മോദി സര്‍ക്കാര്‍ മുദ്ര യോജന ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തി അന്തസോടെ ജീവിക്കാന്‍ തയ്യാറാകണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

കഴിഞ്ഞ ദിവസം സിവില്‍ സര്‍വീസിന് മെക്കാനില്‍ക്കല്‍ എജിനീയര്‍മാര്‍ അപേക്ഷിക്കരുതെന്നും സിവില്‍ എഞ്ചിനിയര്‍മാരാണ് അപേക്ഷിക്കേണ്ടതെന്നുമുള്ള ഇദ്ദേഹത്തിന്റെ പ്രസ്താവന വിവാദമായിരുന്നു.

We use cookies to give you the best possible experience. Learn more