| Wednesday, 6th June 2018, 4:57 pm

ത്രിപുരയില്‍ ബി.ജെ.പി-ഐ.പി.എഫ്.ടി സംഘര്‍ഷം; ഏഴ് ഐ.പി.എഫ്.ടി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഗര്‍ത്തല: ത്രിപുരയില്‍ ഭരണകക്ഷികളായ ബി.ജെ.പിയും ഐ.പി.എഫ്.ടിയും തമ്മില്‍ സംഘര്‍ഷം തുടരുന്നു. ഇരുകൂട്ടരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഏഴ് ഐ.പി.എഫ്.ടി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

ബി.ജെ.പി പ്രവര്‍ത്തകര്‍ ചങ്ങലയും ദണ്ഡുകളുമുപയോഗിച്ച് ആക്രമിക്കുകയായിരുന്നെന്ന് ഐ.പി.എഫ്.ടി പ്രവര്‍ത്തകര്‍ പറഞ്ഞു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

അന്വേഷണം നടത്തി ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടുപിടിക്കണമെന്ന് ഐ.പി.എഫ്.ടി പ്രസിഡണ്ട് എന്‍.സി ദേബ് ബര്‍മ്മ പറഞ്ഞു. അതേസമയം ആക്രമണം നടത്തിയവര്‍ അടുത്തിടെ സി.പി.ഐ.എമ്മില്‍ നിന്നും ബി.ജെ.പിയില്‍ ചേര്‍ന്നവരാണെന്ന് ഐ.പി.എഫ്.ടി ജനറല്‍ സെക്രട്ടറി ആനന്ദ ദേബ് ബര്‍മ്മ പറഞ്ഞു.

ALSO READ:  സി.പി.ഐ.എമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി എളമരം കരീം

ബാലിന്ദ്ര റീയംഗ്, നിഭ്രിതോ നോവാഷ്യ എന്നീ പ്രവര്‍ത്തകരാണ് ഗുരുതര പരിക്കേറ്റിട്ടുള്ളത്. ജി.ബി ആശുപത്രിയില്‍ ചികിത്സയിലുള്ള ഇരുവരെയും നേതാക്കള്‍ സന്ദര്‍ശിച്ചു.

ഇന്നലെ വില്ലേജ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ തങ്ങളെ ബി.ജെ.പി പ്രവര്‍ത്തകര്‍ അകാരണമായി ആക്രമിക്കുകയായിരുന്നുവെന്ന് സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ പറയുന്നു. പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more