അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ് കുമാര്‍ സെല്‍ഫ് ക്വാറന്റീനില്‍. അദ്ദേഹത്തിന്റെ രണ്ട് കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് പോസീറ്റിവായതിനെത്തുടര്‍ന്നാണ് ക്വാറന്റീനില്‍ പോകാന്‍ തീരുമാനിച്ചത്.
തിങ്കളാഴ്ച രാത്രിയാണ് താന്‍ സെല്‍ഫ് ക്വാറന്റീനിലാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തത്.
‘കുടുംബത്തിലെ രണ്ട്‌പേര്‍ക്ക് കൊവിഡ് പോസീറ്റിവായിട്ടുണ്ട്. എന്നാല്‍ ബാക്കിയുള്ളവരുടെ പരിശോധനഫലം നെഗറ്റീവ് ആണ്. ഞാന്‍ കൊവിഡ് ടെസ്റ്റിന് വിധേയമായിരുന്നു. എന്നാല്‍ കൊവിഡ് ഫലം ഇതുവരെ വന്നിട്ടില്ല. അതുവരെ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ച് സെല്‍ഫ് ക്വാറന്റീനില്‍ പോകുന്നു’- അദ്ദേഹം ട്വീറ്റ് ചെയ്തു.
Two of my family members found COVID19 POSITIVE.Other family members found NEGATIVE
I have undergone COVID19 test, result is yet to come
I am following self isolation at my residence & all precautionary measures have been taken
കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ ഗൂര്‍ഗോണിലുള്ള മേഡാന്റ ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു.
ആരോഗ്യനില തൃപ്തികരമാമെന്നും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് ആശുപത്രിയില്‍ പ്രവേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. താനുമായി സമ്പര്‍ക്കത്തിലായിരുന്നവര്‍ ക്വാറന്റീനില്‍ പോകണമെന്നും അമിത് ഷാ നിര്‍ദ്ദേശിച്ചു.
കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ട്വിറ്റര്‍ അക്കൗണ്ടിലൂടെ യെദിയൂരപ്പ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷത്തിലേക്ക് മാറണമെന്ന് യെദിയൂരപ്പ ആവശ്യപ്പെട്ടു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക