അഗര്‍ത്തല: ത്രിപുരയില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനൊരുങ്ങി കോണ്‍ഗ്രസ്.
അഗര്‍ത്തല, ബാര്‍ഡോവാലി, സുര്‍മ, ജുബ്രാജ്നഗര്‍ എന്നീ നാല് മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 60 അംഗങ്ങളുള്ള ത്രിപുര നിയമസഭയില്‍ കോണ്‍ഗ്രസിന് ഒരംഗം പോലുമില്ല.
ത്രിപുര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയാണ് സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ നാല് മണ്ഡങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ബി.ജെ.പി സ്ഥാനാര്‍ത്ഥികളായി അഗര്‍ത്തലയില്‍ നിന്ന് വിജയിച്ച സുധീപ് റോയ് ബര്‍മനും, ബാര്‍ഡോവാലിയില്‍ നിന്ന് വിജയിച്ച ആശിഷ് സാഹയും രാജിവെച്ച് ഒഴിഞ്ഞ സീറ്റുകളിലേക്കും, സുര്‍മയില്‍ ബി.ജെ.പി എം.എല്‍.എയായിരുന്ന ആശിഷ് ദാസിനെ ആയോഗ്യനാക്കിയ സീറ്റിലേക്കും, അന്തരിച്ച സി.പി.ഐ.എം നേതാവ് രാമേന്ദ്ര ചന്ദ്രയുടെ സീറ്റിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്ക് എത്തിയ സുധീപ് റോയ് ബര്‍മനും ആശിഷ് സാഹയും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
Content Highlights: Tripura by-polls: Congress to field candidates in all four seats