അഗര്‍ത്തല: തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കന്മാരെ താലിബാന്‍ ശൈലിയില്‍ കൊലചെയ്യാന്‍ ആഹ്വാനം നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് വിവാദത്തില്‍ അകപ്പെട്ട് ത്രിപുര ബി.ജെ.പി എം.എല്‍.എ അരുണ്‍ ചന്ദ്ര ബൗമിക്ക്.
”എയര്‍പ്പോര്‍ട്ടില്‍ എത്തിയ ഉടനെ അവരെ താലിബാന്‍ ശൈലിയില്‍ അക്രമിക്കണം. ബിപ്ലബ് കുമാര്‍ സര്‍ക്കാറിനെ സംരക്ഷിക്കാന്‍ നിങ്ങള്‍ രക്തത്തുള്ളിക്കള്‍ നല്‍കാന്‍ തയാറാവണം,” എന്നാണ് അരുണ്‍ ചന്ദ്ര ബൗമ പറഞ്ഞത്.
പുതിയ കേന്ദ്ര സാമൂഹിക നീതി വകുപ്പ് മന്ത്രി പ്രതിമ ബൊംവിക്ക് അനുമോദനം നല്‍കുന്നതിനിടെയാണ് അരുണ്‍ ചന്ദ്ര ബൗമി വിവാദ പ്രസ്താവന നടത്തിയത്.
25 വര്‍ഷത്തെ കമ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ചുകൊണ്ട് ഭരണം നേടിയ ബി.ജെ.പിയെയും മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെയും അക്രമിക്കാന്‍ വേണ്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമമെന്നും അരുണ്‍ ചന്ദ്ര ബൗമിക്ക് ആരോപിച്ചു. ഇതെല്ലാം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രേരണയെ തുടര്‍ന്നാണെന്നും അദ്ദേഹം പറഞ്ഞു.
അരുണ്‍ ചന്ദ്ര ബൗമിക്ക് നടത്തിയ പ്രസ്താവനയുടെ വീഡിയോ സന്ദേശം പ്രചരിച്ചത്തിന് പിന്നാലെ തൃണമൂല്‍ നേതാവ് സുബാല്‍ ബൗമിക്ക് അരുണ്‍ ചന്ദ്ര ബൗമിക്കിന്റെ അറസറ്റിന വേണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
ബൗമിക്ക് നടത്തിയ പരാമര്‍ശത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതോടെ ഇത് എം.എല്‍.എയുടെ അഭിപ്രായം മാത്രമാണ് എന്നാണ് ബി.ജെ.പി നേതാക്കള്‍ പ്രതികരിച്ചത്.