ത്രിപുരയില്‍ 21 ബൂത്തുകളില്‍ നിന്നും സി.പി.ഐ.എം പോളിങ് ഏജന്റുമാരെ ബി.ജെ.പി ഗുണ്ടകള്‍ ബലംപ്രയോഗിച്ച് പുറത്താക്കി; ആരോപണവുമായി ജില്ലാ സെക്രട്ടറി
national news
ത്രിപുരയില്‍ 21 ബൂത്തുകളില്‍ നിന്നും സി.പി.ഐ.എം പോളിങ് ഏജന്റുമാരെ ബി.ജെ.പി ഗുണ്ടകള്‍ ബലംപ്രയോഗിച്ച് പുറത്താക്കി; ആരോപണവുമായി ജില്ലാ സെക്രട്ടറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th September 2019, 11:19 am

അഗര്‍ത്തല: ഉപതെരഞ്ഞെടുപ്പ് നടന്ന ത്രിപുരയിലെ ബദര്‍ഘട്ടിലെ 21 ബൂത്തുകളില്‍ നിന്നും പാര്‍ട്ടിയുടെ പോളിങ് ഏജന്റുമാരെ ബി.ജെ.പി ബലം പ്രയോഗിച്ച് പുറത്താക്കിയെന്ന ആരോപണവുമായി പടിഞ്ഞാറന്‍ ത്രിപുരയിലെ സി.പി.ഐ.എം ജില്ലാ സെക്രട്ടറി പബിത്ര കര്‍. വോട്ടെടുപ്പു കഴിഞ്ഞതിനു പിന്നാലെയായിരുന്നു അദ്ദേഹം ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയത്.

രണ്ട് പോളിങ് ഏജന്റുമാരെ ബി.ജെ.പി ഗുണ്ടകള്‍ മര്‍ദ്ദിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി മിമി മജുംദാറാണ് ബദര്‍ഘട്ടില്‍ ലീഡ് നേടിയിരിക്കുന്നത്. സി.പി.ഐ.എം സ്ഥാനാര്‍ത്ഥി ബള്‍ട്ടി ബിശ്വാസ് ആണ് രണ്ടാം സ്ഥാനത്ത്.

മിമി മജുംദാര്‍ 3748 വോട്ട് നേടിയപ്പോള്‍ ബള്‍ട്ടി ബിശ്വാസിന് 2481 വോട്ടാണ് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രത്തന്‍ ചന്ദ്ര ദാസ് 1422 വോട്ട് നേടി.

ഛത്തീസ്ഗഢിലെ ദന്തേവാഡ ഉപതെരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ട് വോട്ടെണ്ണല്‍ കഴിയുമ്പോള്‍ കോണ്‍ഗ്രസിനാണ് ലീഡ്. മൂന്ന് പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദേവ്തി കര്‍മ്മ 4178 വോട്ടിന് മുന്നിലാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പി എം.എല്‍.എയായിരുന്ന ഭീമ മാണ്ഡവി കൊല്ലപ്പെട്ടതോടെയാണ് ദന്തേവാഡയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും നേരിട്ട് മത്സരിക്കുന്ന മണ്ഡലം കൂടിയാണ് ദന്തേവാഡ.