| Saturday, 13th October 2018, 9:51 am

തൃപ്തി ദേശായി ശബരിമലയിലേക്ക് ; അടുത്തമാസം ദര്‍ശനം നടത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തൃപ്തി ദേശായി ശബരിമലയിലേക്ക്. അടുത്തമാസം ആദ്യത്തോടെ ശബരിമലയിലെത്തുമെന്ന് തൃപ്തി ദേശായി അറിയിച്ചു. ഒരു സംഘം സ്ത്രീകള്‍ക്കൊപ്പമാണ് ശബരിമലയിലെത്തുക.

സുപ്രീം കോടതി നല്‍കിയ അവകാശമാണ് ശബരിമല പ്രവേശനമെന്നും തൃപ്തി ദേശായി പറഞ്ഞു. സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭിച്ചു. അയ്യപ്പഭക്തരുടെ അഭിപ്രായം കൂടെ കേട്ട ശേഷമാണ് കോടതി വിധി. ഇതിന് ശേഷവും സമരം ചെയ്യുന്നത് കോടതിയലക്ഷ്യമാണെന്നും തൃപ്തി ദേശായി പറഞ്ഞു.

കേരളത്തില്‍ ഇപ്പോള്‍ സുപ്രീം കോടതി വിധിക്കതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ അനാവശ്യമാണ്. ഇത് ഭരണഘടനാ വിരുദ്ധവും സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ക്ക് എതിരുമാണ്. ഇത്തരം സമരങ്ങള്‍ എന്ത് കൊണ്ട് നടത്തുന്നു എന്ന് കോണ്‍ഗ്രസും ബി.ജെ.പിയും വ്യക്തമാക്കണം. ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ സ്വാഗതം ചെയ്യുകയാണ് എല്ലാവരും ചെയ്യേണ്ടത്. തൃപ്തി ദേശായി പറഞ്ഞു.


പി.കെ ശശിയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ പെണ്‍കുട്ടി പൊലീസിനെ സമീപിക്കും


മഹാരാഷ്ട്രയിലെ ശനിശിംഘ്നാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നേടാനായി നടത്തിയ സമരങ്ങളിലൂടെയാണ് ഭൂമാതാ ബ്രിഗേഡ് എന്ന സ്ത്രീപക്ഷ സംഘടനയും അതിന്റെ നേതാവായ തൃപ്തി ദേശായിയും ദേശീയതലത്തില്‍ ശ്രദ്ധ നേടുന്നത്.

സുപ്രീം കോടതി വിധി സ്ത്രീകളുടെ വിജയമാണെന്നും പഴക്കമുള്ള ആചാരങ്ങള്‍ എപ്പോഴും ശരിയായിരിക്കണമെന്നില്ലെന്നും തൃപ്തി ദേശായി പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more