കൊച്ചി: ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായി കേരളത്തില്‍. ഇന്ന് പുലര്‍ച്ചെ നാലരയോടെ നെടുമ്പാശേരി വിമാനത്തിലിറങ്ങിയ ഇവര്‍ ശബരിമലയിലേക്ക് യാത്ര തിരിച്ചു. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും സംഘത്തിലുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അഞ്ചംഗ സംഘമാണ് ഇവരുടെ ഒപ്പമുള്ളത്. ഛായാ പാണ്ഡേ, കാംബ്ലെ ഹരിനാക്ഷി, മീനാക്ഷി ഷിന്‍ഡെ, മനീഷ എന്നിവരാണ് സംഘത്തിലുള്ള മറ്റ് യുവതികള്‍.
യുവതികള്‍ക്ക് സുപ്രീംകോടതി ശബരിമല ദര്‍ശനം വിലക്കിയിട്ടില്ലെന്നും ശബരിമലയിലേക്ക് പോകുമെന്നും തൃപ്തി ദേശായി പ്രതികരിച്ചു. സുരക്ഷ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കത്തയച്ചിരുന്നു. എന്നാല്‍ ഇതിന് മറുപടി ലഭിച്ചില്ലെന്നും തൃപ്തി ദേശായി പറഞ്ഞു. സുരക്ഷ ഒരുക്കിയാലും ഇല്ലെങ്കിലും ശബരിമല ദര്‍ശനം നടത്തുമെന്ന് ഇവര്‍ വ്യക്തമാക്കി.
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെ കഴിഞ്ഞ മണ്ഡലകാലത്തും തൃപ്തി ദേശായി ശബരിമല ദര്‍ശനത്തിനൊരുങ്ങിയിരുന്നു. എന്നാല്‍ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങുകയായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ