നിക്കാഹ് ഹലാലായ്ക്കു വിസമ്മതിച്ചു; യുവതിക്കു നേരെ ഭര്‍തൃസഹോദരന്റെ ആസിഡ് ആക്രമണം
national news
നിക്കാഹ് ഹലാലായ്ക്കു വിസമ്മതിച്ചു; യുവതിക്കു നേരെ ഭര്‍തൃസഹോദരന്റെ ആസിഡ് ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th September 2018, 9:29 am

ന്യൂദല്‍ഹി: നിക്കാഹ് ഹലാലായ്ക്കു വിസമ്മതിച്ച യുവതിക്കു നേരെ ഭര്‍തൃസഹോദരന്‍ ആസിഡ് ആക്രമണം നടത്തിയതായി പരാതി. മുത്തലാഖ് ഇരയായ ദല്‍ഹി സ്വദേശിനി റാണിയെയാണ് ആക്രമണത്തെത്തുടര്‍ന്ന് മീററ്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

വിവാഹത്തിനു ശേഷം ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തിയെന്ന പരാതിയുമായി റാണി നേരത്തേ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കൊപ്പമാണ് യുവതി താമസിച്ചിരുന്നത്.

 

Also Read: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് വാറന്റ്

 

ഇസ്‌ലാമിക നിമയപ്രകാരം വിവാഹമോചനം റദ്ദു ചെയ്യുന്നതിനായി ഭര്‍ത്താവിന്റെ സഹോദരനെ വിവാഹം ചെയ്യാന്‍ റാണിയെ ഇവര്‍ നിര്‍ബന്ധിച്ചിരുന്നു. ഇതിനു വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് ഭര്‍തൃസഹോദരന്‍ മറ്റൊരു വ്യക്തിയുമായിച്ചേര്‍ന്ന് ആസിഡ് ആക്രമണം നടത്തിയത്.

ഭര്‍ത്താവിന്റെ വീട്ടുകാര്‍ നിരന്തരം പീഡിപ്പിക്കുന്നതായി എസ്.എസ്.പിക്ക് പരാതി നല്‍കാന്‍ പോകുന്നതിനിടെയാണ് റാണി ആക്രമണത്തിനിരയായത്. ഒരിക്കല്‍ വിവാഹ ബന്ധം വേര്‍പെടുത്തിയാല്‍ മറ്റൊരാളെ വിവാഹം ചെയ്ത് പിരിഞ്ഞതിനു ശേഷമേ ആദ്യ ബന്ധം തുടരാനാകൂ എന്ന ഇസ്‌ലാമിക നിയമമാണ് നിക്കാഹ് ഹലാലാ.