മുത്തലാഖ് ഭരണഘടനാ വിരുദ്ധം: അലഹബാദ് ഹൈക്കോടതി
Daily News
മുത്തലാഖ് ഭരണഘടനാ വിരുദ്ധം: അലഹബാദ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th December 2016, 12:37 pm

പൗരന്മാര്‍ക്ക് തുല്ല്യനീതിയാണ് ഭരണഘടന ഉറപ്പു നല്‍കുന്നതെന്നും മുത്തലാഖ് അനുവദിക്കുന്നത് ഭരണഘടനാ ലംഘനമാകുമെന്നും കോടതി വ്യക്തമാക്കി.


യു.പി:  മുത്തലാഖ് നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതി. നിയമം സ്ത്രീകളുടെ അവകാശങ്ങളെ ലംഘിക്കുന്നതാണെന്നും വ്യക്തിനിയമ ബോര്‍ഡുകള്‍ ഭരണഘടനയ്ക്ക് മുകളിലല്ലെന്നും ഹൈക്കോടതി പറഞ്ഞു.

പൗരന്മാര്‍ക്ക് തുല്ല്യനീതിയാണ് ഭരണഘടന ഉറപ്പു നല്‍കുന്നതെന്നും മുത്തലാഖ് അനുവദിക്കുന്നത് ഭരണഘടനാ ലംഘനമാകുമെന്നും കോടതി വ്യക്തമാക്കി.

ani


Read more: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കേണ്ടെന്ന് ഹൈക്കോടതി

മുത്തലാഖിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ വാദം കേട്ടുകൊണ്ടിരിക്കെയാണ് അലഹബാദ് ഹൈക്കോടതി വിധി വന്നിരിക്കുന്നത്.

അതേ സമയം അലഹബാദ് കോടതിയുടേത് വിധിയല്ലെന്നും നിരീക്ഷണം മാത്രമാണെന്നും മുസ്‌ലിം പെഴ്‌സണല്‍ ബോര്‍ഡ് അംഗം കമാല്‍ ഫാറൂഖി പറഞ്ഞു.

സുപ്രീംകോടതിയിലെ കേസില്‍ പെഴ്‌സണല്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. മുത്തലാഖ് മതാചാരത്തിന്റെ ഭാഗമാണെന്നും വിഷയത്തില്‍ സുപ്രീംകോടതിക്ക് ഇടപെടാനാകില്ലെന്നുമാണ്  ബോര്‍ഡിന്റെ നിലപാട്. മുത്തലാഖിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതോടെയാണ് പെഴ്‌സണല്‍ ബോര്‍ഡ് സത്യവാങ്മൂലം നല്‍കിയിരുന്നത്.

മുത്തലാഖ് സംബന്ധിച്ച് ഒന്നിലധികം ഹരജികള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയിലുണ്ട്.  വിവിധ മുസ്‌ലിം വനിതാ സംഘടനകള്‍ ഉള്‍പ്പടെ മുത്തലാഖിന് വിധേയരായ മുസ്‌ലിം സ്ത്രീകളുമാണ് ഹരജിക്കാര്‍. ജംഇയത്തുല്‍ ഉലമ ഹിന്ദ്, ഓള്‍ ഇന്ത്യ മുസ്‌ലിം പെഴ്‌സണല്‍ ബോര്‍ഡ് എന്നിവരാണ് എതിര്‍ കക്ഷികള്‍