| Sunday, 31st December 2017, 8:08 pm

മുത്തലാഖ് വിധിക്ക് ശേഷം സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്നു; ഇസ്രത്ത് ജഹാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: മുത്തലാഖിനെതിരെ നിയമ പോരാട്ടത്തിന് തുടക്കം കുറിച്ച ഇസ്രത് ജഹാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ശനിയാഴ്ചയാണ് ഇസ്രത് ബംഗാളിലെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളുടെ സാന്നിധ്യത്തില്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. ബി.ജെ.പി മഹിളാ മോര്‍ച്ചാ സംസ്ഥാന അധ്യക്ഷ ലോക്കെറ്റ് ചാറ്റര്‍ജിയാണ് ഇസ്രത് ജഹാനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്.

മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെ തന്റെ ജീവിതം കൂടുതല്‍ ദുഷ്‌കരമായെന്ന് ഇസ്രത്ത് ജഹാന്‍ പറയുന്നു. മുത്തലാഖ് വിഷയത്തില്‍ താന്‍ ബി.ജെ.പിയുടെ നിലപാടിനെ പിന്തുണച്ചിരുന്നുവെന്നും പിന്നീട് ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഇസ്രത് ജഹാന്‍ പറഞ്ഞു.

ചിലര്‍ താന്‍ ഇസ്‌ലാമിക നിയമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നുവെന്ന് കരുതി ഭീഷണിപ്പെടുത്തുകയും മുത്തലാഖിന്റെ വിധിയോടെ താന്‍ കൂടുതല്‍ സാമൂഹ്യമായി ഒറ്റപ്പെട്ടെന്നും ഇസ്രത്ത് പറഞ്ഞിരുന്നു.

ചരിത്ര പരമായ സംഭവത്തിന് തുടക്കം കുറിച്ച് ഇസ്രത്തിനെ സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമാണെന്നും സാമ്പത്തിക പ്രയാസങ്ങളില്‍ അകപ്പെട്ട ഇസ്രത്തിന് ജോലി നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിനോട് പറയുമെന്നും ലോക്കെറ്റ് ചാറ്റര്‍ജി പറഞ്ഞു.

We use cookies to give you the best possible experience. Learn more