| Friday, 12th May 2017, 4:03 pm

മുത്തലാഖ്; 'ദൈവത്തിന്റെ കണ്ണില്‍ പാപമായത് എങ്ങനെ നിയമപരമാകും'; സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുത്തലാഖ് ദൈവത്തിന്റെ കണ്ണില്‍ പാപമാണെങ്കില്‍ അതെങ്ങെനെ നിയമപരമാകുമെന്ന ചോദ്യവുമായി വിഷയം പരിഗണിക്കുന്ന സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച്. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് അമിക്കസ് ക്യൂറി സല്‍മാന്‍ ഖുര്‍ഷിദിനോട് കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചത്.


Also read തന്നെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം; പിന്നില്‍ പ്രവര്‍ത്തിച്ചവരെ അറിയാം; ഫേസ്ബുക്കില്‍ ഇനി മുതല്‍ പ്രതികരണം നടത്തില്ലെന്ന് ടൊവിനോ


സല്‍മാന്‍ ഖുര്‍ഷിദ് ഇസ്‌ലാം മതം മുത്തലാഖിനെ പാപമായാണ് കാണുന്നതെന്നും പക്ഷേ അത് നിയമപരമാണെന്നും ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ഖെഹാര്‍ വിഷയത്തില്‍ ഇടപെട്ട് ചോദ്യം ഉന്നയിച്ചത്. ദൈവത്തിന്റെ കണ്ണില്‍ പാപമായ കാര്യമെങ്ങനെ നിയമപരമാകുമെന്നായിരുന്നു ഖെഹാറിന്റെ ചോദ്യം. “ദൈവം അത് പാപമായാണ് കണക്കാക്കുന്നതെങ്കില്‍ പിന്നെയങ്ങനെയത് നിയമപരമാകും? ഞങ്ങള്‍ അതാണ് ചോദിക്കുന്നത്?” ഖെഹാര്‍ പറഞ്ഞു.

സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ജസ്റ്റിസ് കുര്യന്‍ ജോസഫും വിഷയത്തില്‍ സമാനമായ ചോദ്യം ഉന്നയിച്ചു. ” ഇസ്‌ലാമികമായി യോജിക്കാത്ത, പാപമായ ഒരു മത നിയമത്തിനു അപ്രിയമായ കാര്യം ഒരു മനുഷ്യന് നിയമപരമാക്കാം എന്നാണോ” എന്നായിരുന്നു കുര്യന്‍ ജോസഫിന്റെ ചോദ്യം.


Dont miss ‘താജ്മഹലും വേണ്ട താരനിശയും വേണ്ട’; അഞ്ച് ദിവസത്തെ പര്യടനം ഒറ്റദിവസത്തിലൊതുക്കി ബീബര്‍ നാട് കടന്നു; കാരണം പൊള്ളിക്കുന്നത് 


ചോദ്യത്തോട് പ്രതികരിച്ച സല്‍മാന്‍ ഖുര്‍ഷിദ് അത് സാധ്യമല്ലെന്നായിരുന്നു മറുപടി നല്‍കിയത്. മുത്തലാഖിലൂടെ വിവാഹബന്ധം വേര്‍പെടുത്തിയ അഞ്ചു സ്ത്രീകള്‍ വെവ്വേറെ നല്‍കിയ ഹര്‍ജികളിന്‍ മേല്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുമ്പോഴാണ് ചീഫ് ജസ്റ്റിസിന്റെയും അമിക്കസ് ക്യൂറിയുടെയും പരാമര്‍ശങ്ങള്‍.

മുതിര്‍ന്ന അഭിഭാഷകനായ രാം ജഠ്മലാനി മുത്തലാഖ് സമ്പ്രദായം ഇന്ത്യന്‍ ഭരണഘടനയിലെ സമത്വത്തിനുള്ള അവകാശം ലംഘിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. “ഇത് ഗുരുതരമായ ഒരു സമ്പ്രദായമാണ് പുരുഷനോട് മാത്രം ചേര്‍ന്ന് നില്‍ക്കുന്ന ഒന്ന് ഒരിക്കലും സ്ത്രീകള്‍ക്ക് അനുകൂല്ലാത്തത്” ജഠ്മലാനി പറഞ്ഞു. മുത്തലാഖ് സമ്പ്രദായം ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 15 പ്രകാരമുള്ള ലിംഗ സമത്വം ലംഘിക്കുന്നതായും ജഠ്മലാനി കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more