സഞ്ജുവിന്റെ കേരളത്തിന്  ട്രിപ്പിള്‍ ഫിഫ്റ്റി
Sports News
സഞ്ജുവിന്റെ കേരളത്തിന്  ട്രിപ്പിള്‍ ഫിഫ്റ്റി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 11th February 2024, 4:00 pm

രഞ്ജി ട്രോഫിയില്‍ കേരളം ബംഗാളിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. രണ്ടാം ഇന്നിങ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സാണ് കേരളം നേടിയത്. ഇതോടെ 449 റണ്‍സിന്റെ വിജയ ലക്ഷ്യമാണ് കേരളം ബംഗാളിന് നല്‍കിയത്. ആദ്യ ഇന്നിങ്‌സില്‍ കേരളം 363 റണ്‍സ് നേടിയപ്പോള്‍ 180 റണ്‍സാണ് ബംഗാള്‍ നേടിയത്.

രണ്ടാം ഇന്നിങ്‌സില്‍ കേരളം സ്‌കോര്‍ ഉയര്‍ത്തിയത് രോഹന്‍ കുന്നുമ്മലിന്റെയും സച്ചിന്‍ ബേബിയുടെയും ശ്രേയസ് ഗോപാലിന്റെയും തകര്‍പ്പന്‍ ഫിഫ്റ്റിയിലാണ്.

68 പന്തില്‍ 51 റണ്‍സ് നേടിയായിരുന്നു രോഹന്‍ കുന്നുമ്മലിന്റെ തകര്‍പ്പന്‍ പ്രകടനം. ആറ് ഫോറുകളാണ് രോഹന്റെ ബാറ്റില്‍ നിന്നും പിറന്നത്. 20.1 ഓവറില്‍ കേരളത്തിന്റെ സ്‌കോര്‍ 88ല്‍ നില്‍ക്കേ രോഹനെ കേരളത്തിന് നഷ്ടമായി. ഷഹബാസ് അഹമ്മദിന്റെ പന്തില്‍ എല്‍.ബി.ഡബ്യു ആയികൊണ്ട് പുറത്താവുകയായിരുന്നു രോഹന്‍.

വണ്‍ ഡൗണ്‍ ബാറ്റര്‍ സച്ചിന്‍ ബേബി 75 പന്തില്‍ നിന്ന് നാല് ബൗണ്ടറികള്‍ അടക്കമാണ് 51 റണ്‍സ് നേടിയത് 68 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. അങ്കിത്ത് മിശ്രക്കാണ് സച്ചിന്‍ ബേബിയുടെ വിക്കറ്റ്. ശ്രേയസ് ഗോപാല്‍ 56 പന്തില്‍ 50 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയും ചെയ്തു. നാല് ബൗണ്ടറികള്‍ അടക്കം 89.29 എന്ന സ്‌ട്രൈക്ക് റേറ്റില്‍ ആണ് താരം ബാറ്റ് വീശിയത്.

ഇവര്‍ക്ക് പുറമേ ജലജ് സക്‌സേന 63 പന്തില്‍ നിന്ന് 37 റണ്‍സ് നേടിയപ്പോള്‍ അക്ഷയ് ചന്ദ്രന്‍ 72 പന്തില്‍ 36 റണ്‍സും നേടി. മുഹമ്മദ് അസറുദ്ദീന്‍ 18 റണ്‍സും നിതീഷ് 11 റണ്‍സും ടീമിന് നല്‍കി.

ബംഗാള്‍ ബൗളിംഗ് നിരയില്‍ ഷഹബാസ് 80 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ അങ്കിത് മിശ്രന്‍, കരണ്‍ ലാല്‍, രണ്‌ജോത്ത് സിങ് ഗാരിയ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

 

Content Highlight: Triple fifty for Kerala