| Monday, 10th May 2021, 9:08 pm

ബി.ജെ.പി നേതാവിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച് ബി.ജെപി പ്രവര്‍ത്തകര്‍; ഒടുവില്‍ സഹായത്തിനെത്തിയത് തൃണമൂല്‍ കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ഹൃദയാഘാതം മൂലം മരിച്ച ബി.ജെ.പി നേതാവിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ മുന്നിട്ടിറങ്ങി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

ബി.ജെ.പി ബൂത്ത് പ്രസിഡന്റായിരുന്ന അനൂപ് ബാനര്‍ജിയുടെ മൃതദേഹമാണ് തൃണമൂല്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ സംസ്‌ക്കരിച്ചത്.

കൊവിഡ് മൂലമാണ് മരിച്ചതെന്ന് കരുതി ബി.ജെ.പി പ്രവര്‍ത്തകരാരും ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്‌ക്കരിക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഇടപെട്ടത്.

അനൂപ് ബാനര്‍ജിയുടെ ഭാര്യ റീന ബി.ജെ.പി പ്രവര്‍ത്തകരെ സഹായത്തിനുവേണ്ടി വിളിച്ചെങ്കിലും ബി.ജെ.പിക്കാരാരും തന്നെ മൃതദേഹം സംസ്‌ക്കരിക്കാന്‍ തയ്യാറായില്ല.

അനൂപ് ബാനര്‍ജി മരിച്ചത് കൊവിഡ് മൂലമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇവര്‍ പിന്മാറിയത്. ഇതിന് പിന്നാലെ തൃണമൂല്‍ നേതാവ് ബുദുന്‍ ഷെയ്ഖ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും അനൂപിന്റെ മൃതദേഹം സംസ്‌ക്കരിക്കാന്‍ എത്തുകയുമായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി തന്റെ ഭര്‍ത്താവ് അകമഴിഞ്ഞ് പ്രവര്‍ത്തിച്ചിരുന്നെന്നും എന്നാല്‍ ബി.ജെ.പിയുടെ പ്രാദേശിക നേതാക്കളെയും പ്രവര്‍ത്തകരെയും അദ്ദേഹത്തിന്റെ മരണ വിവരം അറിയിച്ചെങ്കിലും ആരും വന്നില്ലെന്നും അനൂപിന്റെ ഭാര്യ റീന പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Trinamool workers help cremate BJP leader

We use cookies to give you the best possible experience. Learn more