| Tuesday, 24th April 2018, 9:12 pm

ബംഗാളില്‍ സി.പി.ഐ.എം പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ വ്യാപക അക്രമം; പത്രിക സമര്‍പ്പിക്കാന്‍ എത്തിയ വനിതാ സ്ഥാനാര്‍ത്ഥിയെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പത്രിക നല്‍കാനെത്തിയ സി.പി.ഐ.എം വനിതാ സ്ഥാനാര്‍ത്ഥിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം. അരാംഹബാഗ് ജില്ലാ പരിഷത്തിലേക്കുള്ള സ്ഥാനാര്‍ത്ഥിയായ രാഖി റെയിക്കെതിരെയാണ് ആക്രമണം. പരിക്കേറ്റ രാഖിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതിന് മുമ്പും പത്രിക സമര്‍പ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിട്ടില്ലായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷ കക്ഷികളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ 11 മുതല്‍ മൂന്ന് മണി വരെ അധിക സമയം അനുവദിക്കുകയായിരുന്നു. നിരവധി സി.പി.ഐ.എം പാര്‍ട്ടി ഓഫീസുകള്‍ ഗൂണ്ടാ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.


Also Read ‘എനിക്കെതിരെ ആരു മത്സരിക്കും എന്നത് എന്നെ ബാധിക്കുന്ന വിഷയമല്ല. എനിക്ക് വോട്ടര്‍മാരില്‍ വിശ്വാസമുണ്ട്’; സിദ്ധരാമയ്യ


പത്രിക സമര്‍പ്പിക്കാന്‍ അനുവദിച്ച് അധിക സമയത്ത്  സംസ്ഥാന വ്യാപകമായി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.പത്രിക സമര്‍പ്പിക്കേണ്ട എസ്ഡിഒ-ബ്ലോക്ക് ഓഫീസുകള്‍ക്ക് മുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസുകാല്‍ ആയുധവുമായി റോന്തുചുറ്റിയാണ് പത്രിക സമര്‍പ്പിക്കലുകള്‍ തടഞ്ഞത്.

പത്രിക നല്‍കാനെത്തുന്നവര്‍ക്ക് കനത്ത സുരക്ഷ നല്‍കണമെന്ന കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ പൊലീസ് നോക്കുകുത്തിയായിരുന്നെന്ന് പ്രതിപക്ഷം ആരോപിച്ചു. . കോണ്‍ഗ്രസ് നേതാവ് മനോജ് ചക്രവര്‍ത്തിക്കും തൃണമൂല്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

We use cookies to give you the best possible experience. Learn more