| Tuesday, 6th December 2022, 3:50 pm

തൃണമൂൽ വക്താവ് സാകേത് ഗോഖലെ അറസ്റ്റിൽ; നരേന്ദ്ര മോദിക്കെതിരെയുള്ള ട്വീറ്റിനെ തുടർന്നെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊൽക്കത്ത/ജയ്പൂർ: തൃണമൂൽ കോൺഗ്രസ്സ് വക്താവ് സാകേത് ഗോഖലെ അറസ്റ്റിൽ.ജയ്പൂർ എയർപോർട്ടിൽ വെച്ച് തിങ്കളാഴ്ച രാത്രിയായിരുന്നു അറസ്റ്റ്.

ജയ്പൂരിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഗുജറാത്ത് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. മോർബി പാലം തകർ ന്ന സംഭവത്തിൽ വിവാദപരമായ ഒരു ട്വീറ്റ് പങ്കുവെച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റുണ്ടായതെന്ന് ത്രിണമൂൽ വക്താവ് ഡെറിക്ക് ഒബ്രേയ്ൻ മാധ്യമങ്ങളോട് പ്രതികരിച്ചു.


എന്നാൽ ട്വീറ്റ് ഏതെന്ന് കൃത്യമായി അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.ഗോഖലെയുടെ അറസ്റ്റ് കൃത്യമായും രാഷ്ട്രീയപ്രേരിതമാണെന്നും ബി.ജെ.പി കെട്ടിച്ചമച്ചതാണെന്നുമാണ് തൃണമൂലുമായി ബന്ധപ്പെട്ട അടുത്ത കേന്ദ്രങ്ങൾ വെളിപ്പെടുത്തുന്നത്.

അദ്ദേഹത്തിന്റെ പോസ്റ്റ്‌ ഏതെന്ന് കൃത്യമായി പാർട്ടി വൃത്തങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ നരേന്ദ്ര മോദിയുടെ മോർബി പാല സന്ദർശനത്തിന് 30കോടിയോളം രൂപ ചിലവായി എന്നൊരു വ്യാജ വാർത്ത സാകേത് ഗോഖലെ ട്വീറ്റ് ചെയ്തതായി പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ ഡിസംബർ ഒന്നിന് ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.
വ്യാജ വാർത്തകൾ തടയുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലായിരുന്നു ഇത്.

അതേസമയം സാകേത് ചൊവ്വാഴ്ച പുലർച്ചെ രണ്ടിന് വീട്ടിലേക്ക് വിളിച്ച് അദ്ദേഹത്തിന്റെ മാതാവിനോട് സംസാരിച്ചിരുന്നതായും ഗുജറാത്ത്‌ പോലീസ് അദ്ദേഹത്തെ അഹമ്മദാബാദിലേക്ക് കൊണ്ട് പോവുകയാണെന്നും വിവരം നൽകിയിരുന്നതായും തൃണമൂൽ വക്താവ് ഡെറിക്ക് ഒബ്രേയിൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

കൂടാതെ രണ്ട് മിനിട്ട് നീണ്ട ഫോൺ സംഭാഷണത്തിൽ തന്റെ ഫോണും മറ്റ് സാധന സാമഗ്രികകളും പോലീസ് കസ്റ്റഡിയിലാണെന്ന്‌ അദ്ദേഹം പറഞ്ഞെന്നുംഗുജറാത്ത്‌ സൈബർ സെല്ലാണ് കേസെടുത്തിരിക്കുന്നതെന്നും ഒബ്രെയ്ൻ കൂട്ടിച്ചേർത്തു.

പ്രസ്സ് ട്രസ്റ്റ്‌ ഓഫ് ഇന്ത്യ ജയ്പൂർ എയർപോർട്ടിലെ പോലീസ് ഇൻ ചാർജായ ദി ഗ്പാൽ സിങിനോട് സാകേതിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ തിരക്കിയിരുന്നു. നിലവിൽ അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തങ്ങൾക്ക് ലഭ്യമല്ല എന്നായിരുന്നു മറുപടി.
ഗുജറാത്ത് ഇലക്ഷന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയായിരുന്നു ഗോഖലെയുടെ അറസ്റ്റ്.

പത്തൊമ്പതാം നൂറ്റാണ്ടിലെ കൊളോണി യൽ അവശേഷിപ്പായ പാലം അറ്റകുറ്റപ്പണി കഴിഞ്ഞ് നാല് ദിവസങ്ങൾക്കു ശേഷം ഒക്ടോബർ 30ന് തകരുകയും 130ഓളം പേർ മരണപ്പെടുകയും ചെയ്തിരുന്നു. സംഭവത്തിൽ വൻ പ്രതിഷേധമാണ് ഗുജറാത്ത്‌ സർക്കാരിനെതിരെ ഉയർന്ന് വന്നത്.

Content Highlights:Trinamool spokesperson Saket Gokhale arrested It is alleged that he followed the tweet against Narendra Modi

We use cookies to give you the best possible experience. Learn more