ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീടിന് മുന്നില്‍ ധര്‍ണയുമായി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ബി.ജെ.പി ഭരിക്കുന്ന ത്രിപുരയില്‍ തൃണമൂല്‍പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് അതിക്രമം നടത്തുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ധര്‍ണ.
ഡെറിക് ഒബ്രിയാന്‍, സുഖേന്തു ശേഖര്‍ റോയ്, കല്യാണ്‍ ബാനര്‍ജി, സൗഗത റോയ്, ഡോല സെന്‍ തുടങ്ങിയവര്‍ പ്രതിഷേധക്കാര്‍ക്കൊപ്പമുണ്ട്. അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ചോദിച്ചെങ്കിലും അനുമതി ലഭിച്ചിട്ടില്ല.
ബംഗാളി സിനിമ താരവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ സായോണി ഘോഷിനെ കഴിഞ്ഞ ദിവസം ത്രിപുരയില്‍ അറസ്റ്റ് ചെയ്തിരുന്നു. സയോണിയെ പൊലീസ് സ്റ്റേഷനില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചതായും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
പശ്ചിമ ബംഗാള്‍ തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ സായോണി ഘോഷിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഈസ്റ്റ് അഗര്‍ത്തല പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദിച്ചുവെന്നാണ് തൃണമൂലിന്റെ ആരോപണം. സയോണിക്കൊപ്പമുണ്ടായിരുന്ന സുസ്മിത ദേബ് എം.പി, കുണാല്‍ ഘോഷ്, സുബല്‍ ഭൗമിക് എന്നിവര്‍ക്കും മര്‍ദനമേറ്റതായി പാര്‍ട്ടി ആരോപിച്ചു
മുഖ്യമന്ത്രി ബിപ്ലവ് ദേബിന്റെ പരിപാടി തടസ്സപ്പെടുത്തിയതിനാണ് സയോണിയെ അറസ്റ്റ് ചെയ്തതെന്നാണ് ബി.ജെ.പി വാദം.