Advertisement
Daily News
തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ കൊവിഡ് ബാധിച്ച് മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jun 24, 04:12 am
Wednesday, 24th June 2020, 9:42 am

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ കൊവിഡ് ബാധിച്ച് മരിച്ചു. തമോനാഷ് ഗോഷ് ആണ് മരണപ്പെട്ടത്. 60 വയസായിരുന്നു. പശ്ചിമ ബംഗാളിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. കഴിഞ്ഞ മാസം അവസാനം ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

മൂന്ന് തവണ എം.എല്‍.എയായ വ്യക്തിയാണ് ഇദ്ദേഹം. 1998 മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ട്രഷറര്‍ സ്ഥാനവും ഇദ്ദേഹം വഹിക്കുന്നുണ്ട്.

സാമൂഹ്യപ്രവര്‍ത്തന രംഗത്തും പാര്‍ട്ടിയിലും സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹമെന്നും വിയോഗത്തില്‍ കടുത്ത ദു:ഖം രേഖപ്പെടുത്തുന്നതായും കുടുംബത്തിന്റെ വിഷമത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു.

കഴിഞ്ഞ 35 വര്‍ഷമായി പാര്‍ട്ടിക്കൊപ്പം നിന്ന വ്യക്തിയാണ് അദ്ദേഹം. പാര്‍ട്ടിക്കും ജനങ്ങള്‍ക്കും വേണ്ടി ജീവിതം അര്‍പ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സാമൂഹ്യപ്രവര്‍ത്തനത്തിലൂടെ ജനങ്ങള്‍ക്ക് വലിയ സംഭാനങ്ങള്‍ നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോഗം പാര്‍ട്ടിയെ സംബന്ധിച്ച് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ ഭാര്യ ജര്‍നയുടേയും രണ്ട് മക്കളുടേയും കുടുംബത്തിന്റേയും ദു:ഖത്തില്‍ പങ്കുചേരുകയാണ്, മമതാ ബാനര്‍ജി പറഞ്ഞു.

നിരവധി രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധ ഉണ്ടായിട്ടുണ്ട്. ഈ മാസം ആദ്യം തമിഴ്‌നാട്ടിലെ ഡി.എം.കെ നേതാവായ അന്‍പഴകന്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ