കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയിലേക്കെന്ന് റിപ്പോര്‍ട്ട്. മമത ബാനര്‍ജി മന്ത്രിസഭയിലെ ഗതാഗത മന്ത്രിയായ സുവേന്ദു അധികാരി ബി.ജെ.പിയിലേക്ക് പോകുന്നതായാണ് സൂചന. എന്‍ഡിടിവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച മിഡ്‌നാപൂര്‍ ജില്ലയിലെ നന്ദിഗ്രാമില്‍ അദ്ദേഹം ഒരു റാലി സംഘടിപ്പിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ചിഹ്നങ്ങളും ബാനറുകളും ഒഴിവാക്കിയായിരുന്നു റാലി.
അദ്ദേഹം ബി.ജെ.പിയിലേക്ക് പോകുന്നുവെന്നതിന്റെ സൂചനകളാണിതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പുരുലിയ, മുര്‍ഷിദാബാദ്, എന്നീ ജില്ലകളില്‍ സുവേന്ദുവിന്റെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ പോസ്റ്ററുകളിലും പാര്‍ട്ടി ചിഹ്നങ്ങളോ, മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ചിത്രമോ ഇല്ലാത്തതും പാര്‍ട്ടി പിന്‍മാറ്റ ചര്‍ച്ചകളെ ബലപ്പെടുത്തുകയാണ്.
തൃണമൂല്‍ കോണ്‍ഗ്രസില്‍ മമത കഴിഞ്ഞാല്‍ ഏറ്റവും സ്വാധീനമുള്ള നേതാവാണ് സുവേന്ദു. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി മന്ത്രിസഭായോഗങ്ങളിലും മറ്റ് മീറ്റിംഗുകളിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെയാണ് സുവേന്ദുവിന്റെ പിന്മാറ്റം സംബന്ധിച്ച സൂചനകള്‍ വ്യാപിക്കുന്നത്. ബംഗാളില്‍ 34 വര്‍ഷം നീണ്ട ഇടതുപക്ഷഭരണം അവസാനിപ്പിക്കാന്‍ പ്രധാന പങ്കുവഹിച്ച നേതാവാണ് സുവേന്ദു അധികാരി.
2007 ലെ നന്ദിഗ്രാം സമരത്തിന്റെ പ്രധാന നേതാക്കളില്‍ ഒരാള്‍കൂടിയായിരുന്നു അദ്ദേഹം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക