|

മമത ബാനര്‍ജിയും ബി.ജെ.പിയില്‍ ചേര്‍ന്നോ?; ബംഗാള്‍ മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ അംഗത്വ കാര്‍ഡ്, നടപടി സ്വീകരിക്കുമെന്ന് തൃണമൂല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനര്‍ജിയുടെ പേരില്‍ ഉള്ള ബി.ജെ.പി അംഗത്വ കാര്‍ഡിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഇതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി.

ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി കാര്‍ഡിന്റെ പകര്‍പ്പ് വാര്‍ത്താ സമ്മേളനത്തില്‍ കാണിച്ചു. മമത ബാനര്‍ജിയെന്നും പശ്ചിമ ബംഗാളെന്നും കാര്‍ഡിലുണ്ട്.

ബംഗാള്‍ മുഖ്യമന്ത്രിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും മോശമാക്കുന്നതിന് വേണ്ടി ബി.ജെ.പി നടത്തുന്ന പ്രവര്‍ത്തിയാണ് ഇതെന്ന് പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു. ഈ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കും. സൈബര്‍ ക്രൈം നിയമ പ്രകാരം നീതി തേടുമെന്നും പാര്‍്ത്ഥ ചാറ്റര്‍ജി പറഞ്ഞു.

Latest Stories

Video Stories