'ISRO ഇപ്പോള്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ടൂള്‍, പതിറ്റാണ്ടുകളുടെ ശാസ്ത്ര നേട്ടം സ്വന്തമാക്കാന്‍ ഭക്ത് ഓവര്‍ ടൈം പണിയെടുക്കുന്നു'
national news
'ISRO ഇപ്പോള്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ടൂള്‍, പതിറ്റാണ്ടുകളുടെ ശാസ്ത്ര നേട്ടം സ്വന്തമാക്കാന്‍ ഭക്ത് ഓവര്‍ ടൈം പണിയെടുക്കുന്നു'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th August 2023, 11:43 pm

ന്യൂദല്‍ഹി: ഐ.എസ്.ആര്‍.ഒയെ ബി.ജെ.പി അവരുടെ 2024ലെ തെരഞ്ഞെടുപ്പ് ടൂളായിട്ടാണ് ഉപയോഗിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. രാജ്യത്തിന്റെ പൊതുവായ എല്ലാ ദൗത്യങ്ങളും തീവ്ര ദേശീയതയുടെ ഭാഗമാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്നും എക്‌സിലൂടെ പങ്കുവെച്ച പ്രതികരണത്തില്‍ മഹുവ മൊയ്ത്ര പറഞ്ഞു.

 

‘ഐ.എസ്.ആര്‍.ഒ ഇപ്പോള്‍ ബി.ജെ.പിയുടെ 2024ലെ തെരഞ്ഞെടുപ്പ് ടൂളാണ്. തെരഞ്ഞെടുപ്പിന് മുമ്പ് തീവ്ര ദേശീയതയുടെ ഭ്രാന്ത് ആളിക്കത്തിക്കാന്‍ എല്ലാ പൊതുവായ ദൗത്യങ്ങളും അവര്‍ ഉപയോഗിക്കുന്നു.

 

പതിറ്റാണ്ടുകള്‍ നീണ്ട ഇന്ത്യന്‍ ശാസ്ത്ര ഗവേഷണം തങ്ങളുടെ പേരിലാക്കാന്‍ ഭക്ത് ആന്‍ഡ് ട്രോള്‍ ആര്‍മി ആഴ്ചയില്‍ മുഴുവന്‍ ദിവസവും 24 മണിക്കൂറും പണിയെടുക്കുന്നു. ഉണരൂ ഇന്ത്യ. അല്ല, ഇത് പറഞ്ഞതിന്റെ പേരില്‍ ഞാന്‍ ദേശവിരുദ്ധയല്ല,’ മഹുവ പറഞ്ഞു.

നരേന്ദ്രമോദി ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ലെന്ന് നമുക്ക് ബി.ജെ.പിയെ ഓര്‍മ്മിപ്പിക്കണം. ബി.ജെ.പി ഐ.ടി സെല്ല് ചന്ദ്രയാന് പിന്നില്‍ ഗവേഷണം നടത്തിയിട്ടില്ലെന്നും മഹുവ പരിഹസിച്ചു.

Content Highlight: Trinamool Congress MP Mahua Moitra said that BJP is using ISRO as their election tool in 2024.