| Monday, 5th September 2022, 11:02 pm

ചരിത്രം പുനരാലേഖനം ചെയ്യല്‍ ബി.ജെ.പി അവരുടെ ഏക കര്‍ത്തവ്യമാക്കിയോ: രാജ്പഥിന്റെ പേര് മാറ്റാനുള്ള കേന്ദ്ര നീക്കത്തില്‍ മഹുവ മൊയ്ത്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്പഥിന്റെ പേര് കര്‍ത്തവ്യപഥാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. ചരിത്രം പുനരാലേഖനം ചെയ്യുക എന്നത് ബി.ജെ.പി അവരുടെ ഏക കര്‍ത്തവ്യമാക്കിയോയെന്ന് മഹുവ ചോദിച്ചു.

‘എന്താണ് സംഭവിക്കുന്നത്? നമ്മുടെ ചരിത്രം സംസ്‌കാരം, പൈതൃകം ഇവയെല്ലാണ് ഭ്രാന്തമായി പുനരാലേഖനം ചെയ്യുക എന്നത് ബി.ജെ.പി അവരുടെ ഏക കര്‍ത്തവ്യമാക്കിയോ?,’ എന്നാണ് മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തത്.

രാജ്യ തലസ്ഥാനത്തെ സുപ്രധാന പാതയായ രാജ്പഥിന്റെ പേര് കര്‍ത്തവ്യപഥ് എന്ന് പുനര്‍നാമകരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത് സംബന്ധിച്ച വാര്‍ത്ത പങ്കുവെച്ചായിരുന്നു മഹുവയുടെ പ്രതികരണം.

അതേസമയം, രാജ്പഥും സെന്‍ട്രല്‍ വിസ്ത പുല്‍ത്തകിടിയും ഉള്‍പ്പടെ രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാ ഗേറ്റ് വരെയുള്ള ഭാഗമാണ് ഇനി മുതല്‍ കര്‍ത്തവ്യപഥ് എന്ന് അറിയപ്പെടുക. രാഷ്ട്രപതിഭവന്‍ മുതല്‍ നേതാജി പ്രതിമ വരെയുള്ള മുഴുവന്‍ ഭാഗത്തിന്റെയും പേരാണ് മാറ്റുന്നത്.

കൊളോണിയല്‍ സ്വാധീനം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കര്‍ത്തവ്യമാര്‍ഗ് എന്ന പേര് നല്‍കിയത് എന്നതാണ് കേന്ദ്ര വാദം. കൊളോണിയല്‍ കാലത്തിന്റെ അവസാന ശേഷിപ്പും ഇല്ലാതാക്കുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.

സെപ്റ്റംബര്‍ ഏഴിന് ന്യൂദല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ പ്രത്യേക യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

നവീകരിച്ച രാജ്പഥിന്റെയും സെന്‍ട്രല്‍ വിസ്തപുല്‍ത്തകിടിയുടെയും ഉദ്ഘാടനം വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കാനിരിക്കെയാണ് പേരുമാറ്റം.

CONTENT HIGHLIGHTS: Trinamool Congress MP Mahua Moitra against central government’s decision to make Rajpath’s Rename

We use cookies to give you the best possible experience. Learn more