ലോക്‌സഭ എം.പിക്ക് കുഞ്ഞുപിറക്കുകയും കുഞ്ഞിന് ചെല്ലപ്പേരായി കൊറോണ എന്ന് ബന്ധുക്കളും മാതാപിതാക്കളും വിളിക്കുകയും ചെയ്തത് കൊവിഡ് കാലത്ത് ചര്‍ച്ചയായി. പശ്ചിമ ബംഗാളിലാണ് സംഭവം നടന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ് എം.പി അപാരുപ പോഡറാണ് കുഞ്ഞിന് ജന്മം നല്‍കിയത്. എം.പിയുടെ കുഞ്ഞിനെയാണ് കൊറോണയെന്ന് ആളുകള്‍ വിളിച്ചത്. മാധ്യമപ്രവര്‍ത്തകയായ പൂജ മേഹ്ത പുറത്തുവിട്ട വീഡിയോയില്‍ എന്ത് കൊണ്ടാണ് കൊറോണയെന്ന ചെല്ലപ്പേര് എന്നതിനെ കുറിച്ച് എം.പിയുടെ ഭര്‍ത്താവ് വിശദീകരിച്ചു.
ഈ ദുഷ്‌ക്കര സമയത്ത് ജനിച്ചതിനാലാണ് അത്തരമൊരു ചെല്ലപ്പേരെന്ന് കുഞ്ഞിന്റെ പിതാവ് പറഞ്ഞു. കുഞ്ഞിന്റെ ശരിയായ പേര് മുഖ്യമന്ത്രി മമത ബാനര്‍ജി ഇടണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ക്ക് കൊവിഡ്, സാനറ്റൈസര്‍, ലോക്ഡൗണ്‍ എന്നീ പേരുകളിട്ടത് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവയൊന്നും ചെല്ലപ്പേരുകളായിരുന്നില്ല, യഥാര്‍ത്ഥ പേരുകളായിരുന്നുവെന്ന് മാത്രം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.