പരിപാടിയില്‍ പങ്കെടുത്ത സിദ്ധേശ്വര്‍ ബേരയെ പാര്‍ട്ടി ബ്ലോക്ക് പ്രസിഡണ്ടിനെ സ്ഥാനത്ത് നിന്നും സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാന അധ്യക്ഷന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്ന് തൃണമൂല്‍ മേദിനിപൂര്‍ ജില്ലാ പ്രസിഡന്റ് സിസിര്‍ അധികാരി അറിയിച്ചു.
അതേസമയം തനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിട്ടിട്ടില്ലെന്ന് സമരേഷ് ദാസ് പറഞ്ഞു. ബ്ലോക്ക് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയേയും അദ്ദേഹം വിമര്‍ശിച്ചു.
സിസിര്‍ അധികാരി മുന്‍പ് സി.പി.ഐ.എം നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടിട്ടുണ്ടെന്നും അന്നൊന്നും ഇല്ലാത്ത നടപടി എന്തിനാണ് ഇപ്പോഴെന്നും സമരേഷ് ദാസ് ചോദിച്ചു. എവിടേയും ചര്‍ച്ച നടത്താതെ പാര്‍ട്ടി നേതാക്കളെ പുറത്താക്കുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.