പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു; മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസ്
India
പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു; മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th March 2024, 7:57 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ്. ഇ.ഡി പിടിച്ചെടുത്ത പണം പാവങ്ങള്‍ക്ക് നല്‍കുമെന്ന മോദിയുടെ പരാമര്‍ശത്തിനെതിരെയാണ് ടി.എസ്.പി പരാതി നല്‍കിയത്.

പണം വാഗ്ദാനം ചെയ്ത് വോട്ടര്‍മാരെ സ്വാധീനിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് ടി.എസ്.പി പരാതിയില്‍ ആരോപിച്ചു. വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് കൃഷ്ണനഗറിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി അമൃത റോയിക്കെതിരെയും ടി.എസ്.പി പരാതി നല്‍കിയിട്ടുണ്ട്.

അതിനിടെ, ബി.ജെ.പിക്കെതിരെ ഓപറേഷന്‍ താമര ആരോപണവുമായി ദല്‍ഹി മന്ത്രി സൗരഭ് ഭരദ്വാജ രംഗത്തെത്തിയിരുന്നു. പഞ്ചാബിലെ എ.എ.പിയുടെ ഏക എം.പിയും ഒരു എം.എല്‍.എയും ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ആരോപണം.

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന് പിന്നാലെ പഞ്ചാബിലെ എം.എല്‍.എമാരെ പണം നല്‍കി കൂറുമാറ്റാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. എ.എ.പി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Trinamool Congress has filed a complaint against Modi in the Election Commission