| Saturday, 23rd March 2019, 7:55 am

തൃണമൂൽ കോൺഗ്രസിൽ ഇനി 'കോൺഗ്രസ്' ഇല്ല; പാർട്ടി പേര് മാറ്റി മമത ബാനർജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽ​ഹി: പേരിൽനിന്നും കോ​ണ്‍​ഗ്ര​സി​നെ ഒഴിവാക്കി മ​മ​ത ബാ​ന​ർ​ജി​യും തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സും. പരസ്യങ്ങളിലും മറ്റും ഉപയോഗിക്കുന്ന പാ​ർ​ട്ടി​യു​ടെ ലോ​ഗോ​യി​ൽ ഉണ്ടായിരുന്ന കോ​ണ്‍​ഗ്ര​സ് എന്ന “അധികവാലിനെ” ഒഴിവാക്കാനാണ് തൃണമൂൽ തീരുമാനിച്ചിരിക്കുന്നത്. കോ​ണ്‍​ഗ്ര​സു​മാ​യി സഖ്യങ്ങളെല്ലാം അവസാനിപ്പിച്ച് 21 വർഷം കഴിഞ്ഞാണ് തൃണമൂൽ പേരൊഴിവാക്കുന്നത്.

Also Read ഇനി ക്രിക്കറ്റ് പൂരം; ഐ.പി.എല്ലിന് ഇന്ന് തുടക്കം, ആദ്യമത്സരം ചെന്നൈയും ബംഗളൂരുവും തമ്മില്‍

പരിഷ്‌ക്കരിക്കപ്പെട്ട പുതിയ ലോഗോ ഇതോടെ തൃണമൂൽ തയാറാക്കിയിട്ടുണ്ട്. നീല പിറകിൽ നൽകി മുന്നിൽ പച്ച നിറത്തിൽ തൃണമൂൽ എന്നാണു പുതിയ ലോഗോയിൽ കാണുന്നത്. ഒരാഴ്ചയ്ക്കുളളിൽ പുതിയ ലോഗോ പാർട്ടി പരസ്യമാക്കും. പാർട്ടി ലോഗോയിലും പോസ്റ്ററിലുമെല്ലാം ഈ ലോഗോ തന്നെ ഉപയോഗിക്കുമെങ്കിലും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന പഴയ പേ​രി​ൽ മാ​റ്റം വരില്ല.

Also Read സിറിയയില്‍ നിന്ന് ഐ.എസ് ഭീകരരെ നൂറ് ശതമാനം ഇല്ലാതാക്കി: അമേരിക്ക

രാ​ജ്യ​സ​ഭാ എം​.പി. ഡെ​റി​ക് ഒ​ബ്രി​യാ​ൻ, മ​മ​ത​യു​ടെ അ​ന​ന്ത​ര​വ​ൻ അ​ഭി​ഷേ​ക് ബാ​ന​ർ​ജി, എ​ന്നി​വ​ർ സോഷ്യ മീഡിയ വഴി പേ​ജു​ക​ളി​ൽ ഇപ്പോൾ തന്നെ പു​തി​യ ലോ​ഗോ ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി. 98-ലാ​ണ് മ​മ​ത ബാ​ന​ർ​ജി കോ​ണ്‍​ഗ്ര​സു​മാ​യുള്ള സഖ്യം അവസാനിപ്പിച്ച് തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് പാർട്ടി സ്ഥാപിക്കുന്നത്.

We use cookies to give you the best possible experience. Learn more