ന്യൂദൽഹി: പേരിൽനിന്നും കോണ്‍ഗ്രസിനെ ഒഴിവാക്കി മമത ബാനർജിയും തൃണമൂൽ കോണ്‍ഗ്രസും. പരസ്യങ്ങളിലും മറ്റും ഉപയോഗിക്കുന്ന പാർട്ടിയുടെ ലോഗോയിൽ ഉണ്ടായിരുന്ന കോണ്‍ഗ്രസ് എന്ന “അധികവാലിനെ” ഒഴിവാക്കാനാണ് തൃണമൂൽ തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസുമായി സഖ്യങ്ങളെല്ലാം അവസാനിപ്പിച്ച് 21 വർഷം കഴിഞ്ഞാണ് തൃണമൂൽ പേരൊഴിവാക്കുന്നത്.
Also Read ഇനി ക്രിക്കറ്റ് പൂരം; ഐ.പി.എല്ലിന് ഇന്ന് തുടക്കം, ആദ്യമത്സരം ചെന്നൈയും ബംഗളൂരുവും തമ്മില്‍
പരിഷ്‌ക്കരിക്കപ്പെട്ട പുതിയ ലോഗോ ഇതോടെ തൃണമൂൽ തയാറാക്കിയിട്ടുണ്ട്. നീല പിറകിൽ നൽകി മുന്നിൽ പച്ച നിറത്തിൽ തൃണമൂൽ എന്നാണു പുതിയ ലോഗോയിൽ കാണുന്നത്. ഒരാഴ്ചയ്ക്കുളളിൽ പുതിയ ലോഗോ പാർട്ടി പരസ്യമാക്കും. പാർട്ടി ലോഗോയിലും പോസ്റ്ററിലുമെല്ലാം ഈ ലോഗോ തന്നെ ഉപയോഗിക്കുമെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന പഴയ പേരിൽ മാറ്റം വരില്ല.
Also Read സിറിയയില്‍ നിന്ന് ഐ.എസ് ഭീകരരെ നൂറ് ശതമാനം ഇല്ലാതാക്കി: അമേരിക്ക
രാജ്യസഭാ എം.പി. ഡെറിക് ഒബ്രിയാൻ, മമതയുടെ അനന്തരവൻ അഭിഷേക് ബാനർജി, എന്നിവർ സോഷ്യ മീഡിയ വഴി പേജുകളിൽ ഇപ്പോൾ തന്നെ പുതിയ ലോഗോ ഉപയോഗിച്ചു തുടങ്ങി. 98-ലാണ് മമത ബാനർജി കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ച് തൃണമൂൽ കോണ്‍ഗ്രസ് പാർട്ടി സ്ഥാപിക്കുന്നത്.