ബംഗാള്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ശക്തിപ്രകടനം നടത്താന്‍ ഒരുങ്ങുന്നു. പാര്‍ട്ടി രൂപീകരണ ദിനമായ ജൂലൈ 21നാണ് പ്രകടനം നടക്കുക. ശക്തമായ എതിരാളിയായി ബി.ജെ.പി കടന്നുവന്നതാണ് വലിയ ശക്തിപ്രകടനത്തിന് തൃണമൂലിനെ പ്രേരിപ്പിക്കുന്ന ഘടകം.
പ്രകടനത്തോടെ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് മമത ബാനര്‍ജി കരുതുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി ബി.ജെ.പി 18 സീറ്റുകള്‍ സ്വന്തമാക്കിയത് മമതയെ ഉലച്ചു കളഞ്ഞിരുന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തുടര്‍ന്ന് സ്ന്തമാക്കാതിരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി മമത കൈകോര്‍ത്തു കഴിഞ്ഞു.
പ്രശാന്ത് കിഷോര്‍ ബംഗാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുമായുള്ള യോഗങ്ങളും ആരംഭിച്ചു. ജൂലൈ 13നാണ് അവസാനത്തെ യോഗം നടന്നത്. പ്രശാന്ത് കിഷോറിന്റെ കൂടി ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വലിയ ശക്തിപ്രകടനം നടത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നതെന്നാണ് കരുതുന്നത്.