കൊല്‍ക്കത്ത: ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍കോണ്‍ഗ്രസ് നേതാവ് ഡെറിക് ഓബ്രിയന്‍. ബി.ജെ.പി രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ബി.ജെ.പിയുടെ നീക്കങ്ങള്‍ തടഞ്ഞില്ലെങ്കില്‍ രാജ്യത്തിന്റെ ഭരണഘടനയെ തന്നെ ബി.ജെ.പി മാറ്റിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു.
ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശം.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരെയും അഭിമുഖത്തില്‍ ഒാബ്രിയന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
” അല്ല എന്താണ് ആ യു.പി മുഖ്യമന്ത്രി അജയ് ഭിഷ്ട് , അതെ അജയ് ഭിഷ്ട് എന്നാണ് അയാളുടെ പേര്, സ്വന്തം സംസ്ഥാനം താറുമാറായി കിടക്കുമ്പോള്‍ എന്താണ് അയാള്‍ ബംഗാളില്‍ ക്യംപെയ്ന്‍ നടത്തുന്നത്?
ഓബ്രിയന്‍ ചോദിച്ചു.
ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയ ആദിത്യ നാഥ് ബംഗാളില്‍’ലവ് ജിഹാദ്’നടപ്പിലാക്കും എന്ന സൂചന നല്‍കിയിരുന്നു.
പശ്ചിമ ബംഗാളില്‍ ‘ലവ് ജിഹാദ്’ നടന്നുകൊണ്ടിരിക്കുകയാണെന്നും ‘ലവ് ജിഹാദ്’ തടയാനായി യു.പി സര്‍ക്കാര്‍ നിയമമുണ്ടാക്കിയിട്ടുണ്ടെന്നും എന്നാല്‍
പ്രീണന രാഷ്ട്രീയം നടപ്പാക്കുന്ന ബംഗാളില്‍ ഇതുവരെ അത്തരത്തില്‍ ഒരു നിയമം കൊണ്ടുവന്നിട്ടില്ലെന്നും പറഞ്ഞിരുന്നു.
സംസ്ഥാന സര്‍ക്കാരിന് പശുക്കടത്തും പശുകശാപ്പും തടയാന്‍ സാധിച്ചിട്ടില്ലെന്നും ഇത്തരം ‘അപകടകരമായ’ പ്രവൃത്തികളുടെ ഫലം വരുംകാലങ്ങളിലാണ് മനസ്സിലാകാന്‍ പോകുന്നതെന്നും യോഗി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക