| Friday, 11th May 2018, 8:14 pm

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അക്രമം തുടരുന്നു; ഒരാള്‍ക്കൂടി കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബംഗാളില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അക്രമം തുടരുന്നു. “മൂവ്‌മെന്റ് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ലാന്റ്, ലൈവ്‌ലിഹുഡ് ആന്‍ഡ് എണ്‍വിയോണ്‍മെന്റ്” നയിച്ച സമാധനപരമായ റാലിക്കു നേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഭങ്കാറില്‍ ഹഫീസുല്‍ മൊല്ല വെടിയേറ്റു മരിച്ചു.

അക്രമങ്ങള്‍ തുടര്‍ന്ന സാഹചര്യത്തില്‍ ജീവഹാനിയുള്‍പ്പെടെയുള്ള നാശനഷ്ടങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്വമേറ്റെടുക്കണമെന്ന് കല്‍ക്കട്ട ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്നലെ പ്രസ്ഥാവിച്ചിരുന്നു. അതിനുപിന്നാലെയാണ് ഹഫീസുല്‍ മൊല്ലയുടെ കൊലപാതകം.


Also Read: ‘ആധാറിനെയും ഡിജിറ്റല്‍ ഇന്ത്യയെയും വിമര്‍ശിക്കുന്നു’; മെര്‍സലിന് പിന്നാലെ തമിഴ് ചിത്രം ഇരുമ്പ് തിരൈക്കെതിരെയും പ്രതിഷേധവുമായി ബി.ജെ.പി


നിരവധി പ്രതിപക്ഷ സ്ഥാനാര്‍ഥികളെ നാമനിര്‍ദേശ പട്ടിക നല്‍കാന്‍ പോലും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസങ്ങളില്‍ അനുവദിച്ചിരുന്നില്ല.

തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ അക്രമം അഴിച്ചുവിടുന്നെന്ന് ആരോപിച്ചുള്ള ബി.ജെ.പി ബംഗാള്‍ നേതൃത്വത്തിന്റെ ഹര്‍ജിയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാ നടപടികളും ഏപ്രില്‍ 16 വരെ നിര്‍ത്തിവെക്കണമെന്ന് നേരത്തെ കല്‍ക്കട്ട ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഏകദേശം 50000 ലധികം പഞ്ചായത്ത് സീറ്റുകളിലേക്കാണ് മേയ് 14ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.


Watch DoolNews Video:

We use cookies to give you the best possible experience. Learn more