| Tuesday, 12th March 2019, 8:08 pm

'ഇത് അഭിമാന മുഹൂർത്തം': ലോക്സഭാ തെരഞ്ഞെടുപ്പിൽ 41 ശതമാനം വനിതാ സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തി തൃണമൂൽ കോൺഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊൽക്കത്ത: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിക്കുന്നത് 17 സ്ത്രീകൾ. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് വിപ്ലവകരമായ ഈ തീരുമാനം പ്രഖ്യാപിച്ചത്. ആകെമൊത്തം 42 സീറ്റുകളുള്ള പശ്ചിമബംഗാളിൽ 41 ശതമാനം സീറ്റുകളിലും വനിതകളാണ് മത്സരിക്കുന്നത്.

എല്ലാ പാർട്ടികളെയും താൻ വെല്ലുവിളിക്കുകയാണെന്നും തങ്ങൾക്ക് 41 ശതമാനം വനിതാ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്നും മമത ബാനർജി പറഞ്ഞു. ഇത് അഭിമാനമുഹൂർത്തമാണെന്നും അവർ കൂട്ടിച്ചേർത്തു.

Also Read “ജോയ്‌സ് ജോർജ് മത്സരിക്കുന്നത് സഭയുടെ ബലത്തിൽ”: ഇടുക്കി മണ്ഡലത്തിൽ മത്സരിക്കാനൊരുങ്ങി പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി

ചലച്ചിത്ര രംഗത്തെയും സാമൂഹിക രംഗത്തെയും പ്രമുഖരാണ് തൃണമൂലിന്റെ സ്ഥാനാർത്ഥികളാകുക. അസ്സം, ജാർഖണ്ഡ്, ബിഹാർ, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലും തൃണമൂൽ കോൺഗ്രസ് മത്സരിക്കും.

പശ്ചിമ ബംഗാളിലെ പ്രശസ്ത ചലച്ചിത്ര താരങ്ങളായ മിമി ചക്രബോർത്തി, നസ്രത്ത് ജഹാൻ എന്നിവരും തൃണമൂലിന്റെ സഥാനാർത്ഥി പട്ടികയിലുണ്ട്. ചലച്ചിത്രതാരം മൂൺ മൂൺ സെൻ ബംഗാളിലെ അസൻസോൾ മണ്ഡലത്തിൽ നിന്നുമാണ് മത്സരിക്കുക. ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാർഥിയായ ബാബുൽ സുപ്രിയോയെയാകും മൂൺ മൂൺ എതിരിടുക.

Also Read പി.വി അന്‍വറുമായി ചര്‍ച്ച നടത്തിയെന്നാരോപണം; കോണ്‍ഗ്രസ് നേതാവിനെ വഴിയില്‍ തടഞ്ഞ് ലീഗ് പ്രവര്‍ത്തകര്‍ – വീഡിയോ

മുൻ കോൺഗ്രസ് നേതാവും ഇപ്പോൾ തൃണമൂൽ എം.പിയുമായ മൗസം നൂർ മാണ്ഡ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുക. കൊലപ്പെട്ട തൃണമൂൽ എം.എൽ.എ. സത്യജിത്ത് ബിശ്വാസിന്റെ രൂപാലി ബിശ്വാസും തൃണമൂൽ ടിക്കറ്റിൽ തന്നെ ലോക്സഭയിലേക്ക് മത്സരിക്കും.

നിലവിൽ തൃണമൂൽ എം.പിമാരായ 10 പേരെ ഒഴിവാക്കിയാണ് മമത ബാനർജി വനിതാ സ്ഥാനാർത്ഥികളെ പട്ടികയിൽ ഉൾപ്പെടുത്തിയത്.

We use cookies to give you the best possible experience. Learn more